HOME
DETAILS

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

  
Sabik Sabil P C
July 26 2025 | 17:07 PM

Israel Weaponizes Hunger Gazas Starvation Deaths Beyond Comprehension

 

​ഗസ്സ: ഇസ്റാഈലിന്റെ ക്രൂരമായ ഉപരോധവും ആക്രമണവും ഗസ്സയെ പട്ടിണിയുടെ കൊടുംകയങ്ങളിലേക്ക് തള്ളിവിട്ടിരിക്കുന്നു. 127 പേർക്ക് പട്ടിണിമൂലം ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്, ഇതിൽ 85-ലേറെ കുട്ടികളാണ്. ഓരോ മരണവും, ഓരോ കണ്ണീരും, ഇസ്റാഈലിന്റെ മനുഷ്യത്വരഹിതമായ നയങ്ങളുടെ തെളിവാണ്. ഗസ്സയിലെ ജനതയെ പട്ടിണിമരണത്തിന്റെ വരെ വക്കിലെത്തിച്ച ക്രൂരത, ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമ്മിക പ്രതിസന്ധിയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചു.

2025-07-2622:07:79.suprabhaatham-news.png
 
 

ഹന്ദല കപ്പലിനെ വേട്ടയാടുന്ന ഡ്രോൺ

ഗസ്സയിലേക്ക് ജീവൻരക്ഷാ സഹായവുമായി പുറപ്പെട്ട ഹന്ദല കപ്പലിനു ചുറ്റും ഇസ്റാഈലിന്റെ ഹെറോൺ ഡ്രോൺ വട്ടമിട്ടു പറക്കുന്നതായി ഫ്രീഡം ഫ്ലോട്ടില്ല സഖ്യം അറിയിച്ചു. 90 നോട്ടിക്കൽ മൈൽ അകലെയുള്ള ഈ കപ്പൽ, ജൂണിൽ മാഡ്‌ലീൻ എന്ന കപ്പൽ ഇസ്റാഈൽ സൈന്യം തടഞ്ഞ സ്ഥലത്തിനപ്പുറത്താണ്. "ഗസ്സയ്ക്കായി അടിയന്തര നടപടി വേണം. വംശഹത്യ അവസാനിപ്പിക്കണം, ഹന്ദലയെ സുരക്ഷിതമായി ഗസ്സയിലെത്തിക്കണമെന്നും എന്ന് സഖ്യം സമൂഹമാധ്യമ പോസ്റ്റിൽ ആവശ്യപ്പെട്ടു. മുൻപ്, മാഡ്‌ലീൻ കപ്പലിനെ തടഞ്ഞുവെച്ച ഇസ്റാഈൽ, ഇപ്പോൾ ഹന്ദലയെയും ലക്ഷ്യമിടുന്നു, ഇത് മനുഷ്യത്വ സഹായത്തിനുള്ള അവരുടെ തടസ്സനയത്തിന്റെ ഭാഗമാണ്.

2025-07-2622:07:90.suprabhaatham-news.png
 
 

സഹായ വിതരണ പരാജയം

മുൻ യുഎൻആർഡബ്ല്യുഎ വക്താവ് ക്രിസ് ഗണ്ണസ് ഇസ്റാഈലിന്റെ കപടനാടകത്തെ തുറന്നുകാട്ടി. "സഹായ വിതരണ പരാജയത്തിന് ഐക്യരാഷ്ട്രസഭയെ കുറ്റപ്പെടുത്തുന്നത് വെറും നുണയാണ്," അദ്ദേഹം അൽ ജസീറയോട് വ്യക്തമാക്കി. ജൂലൈ 16 മുതൽ 22 വരെ, ഐക്യരാഷ്ട്രസഭയുടെ 79 ശതമാനം സഹായ വാഹനവ്യൂഹങ്ങളും ഇസ്റാഈൽ നിരസിക്കുകയോ, വൈകിപ്പിക്കുകയോ, കർശനമായി നിയന്ത്രിക്കുകയോ ചെയ്തതായി രേഖകൾ വെളിപ്പെടുത്തുന്നു. "കുറ്റം വ്യക്തമായും ഇസ്റാഈലിന്റേതാണ്," ഗണ്ണസ് ഉറപ്പിച്ചു പറഞ്ഞു. വിമാനമാർഗമുള്ള ഭക്ഷണ വിതരണം പോലും പരാജയപ്പെട്ടു. ഇസ്റാഈലിന്റെ സഖ്യകക്ഷികൾ "വിശക്കുന്ന കുഞ്ഞുങ്ങളെ" ടെലിവിഷനിൽ കാണുമ്പോൾ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2025-07-2622:07:57.suprabhaatham-news.png
 
 
 

വെടിയേറ്റ മുറിവുകളുടെ ഭീകരത

ബ്രിട്ടീഷ് ഡോക്ടറായ നിക്ക് മെയ്‌നാർഡ് ഗസ്സയിലെ പോഷകാഹാരക്കുറവിന്റെ ഭയാനക കാഴ്ചകൾ വിവരിച്ചതിങ്ങനെയാണ്, "11-12 വയസ്സുള്ള കൗമാരക്കാർ വെടിയേറ്റ മുറിവുകളുമായി ആശുപത്രിയിലെത്തുന്നു. ഒരു ദിവസം തലയിലും കഴുത്തിലും, മറ്റൊരു ദിവസം നെഞ്ചിലും, വയറിലും, കാലുകളിലും മുറിവുകൾ. ഒരു ദിവസം, 13-15 വയസ്സുള്ള നാല് ആൺകുട്ടികൾ വൃഷണങ്ങളിൽ വെടിയേറ്റ മുറിവുകളുമായി എത്തി," അദ്ദേഹം അൽ ജസീറയോട് വെളിപ്പെടുത്തി. ഈ "അസ്വസ്ഥമാക്കുന്ന" മുറിവുകൾ, ഇസ്റാഈൽ സൈന്യം ഫലസ്തീനികളുടെ ശരീരഭാഗങ്ങൾ ലക്ഷ്യമിട്ട് വെടിയുതിർക്കുന്നതിന്റെ തെളിവാണ്. "ദിവസം തോറും ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ മുറിവുകൾ കൂട്ടമായി കാണപ്പെടുന്നു," മെയ്‌നാർഡ് വ്യക്തമാക്കി.

 

2025-07-2622:07:50.suprabhaatham-news.png
 
 

സഹായ ട്രക്കുകൾക്ക് നേരെ വെടിവെപ്പ്

തെക്കൻ ഗസ്സയിൽ, വിശപ്പിന്റെ വിളി കേട്ട് ആയിരക്കണക്കിന് ഫലസ്തീനികൾ സഹായ ട്രക്കുകളെ വളഞ്ഞു. എന്നാൽ, മോറാഗ് കോറിഡോറിൽ ഇസ്റാഈൽ സൈന്യം സഹായത്തിനായി കാത്തുനിൽക്കുന്ന സാധാരണക്കാർക്ക് നേരെ വെടിയുതിർത്തു. അൽ ജസീറയുടെ ദൃശ്യങ്ങൾ ഈ അരാജകത്വവും ക്രൂരതയും വെളിപ്പെടുത്തിയിട്ടുണ്ട്. "നവജാത ശിശുക്കൾക്കുള്ള ഫോർമുല ഫീഡ് പോലും ഇസ്റാഈൽ അധികൃതർ പിടിച്ചെടുക്കുന്നു," ഡോ. മെയ്‌നാർഡ് വെളിപ്പെടുത്തി. "ഇത് മനഃപൂർവമാണ്, ഒറ്റപ്പെട്ട സംഭവമല്ല. ഫോർമുല ഫീഡ് കണ്ടുകെട്ടുന്നത് സ്ഥിരമായ സംഭവമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

2025-07-2622:07:79.suprabhaatham-news.png
 
 

സിവിൽ ഡിഫൻസ് പ്രവർത്തനങ്ങൾ നിലച്ചു

ഇന്ധനക്ഷാമവും അറ്റകുറ്റപ്പണികളുടെ അഭാവവും മൂലം ഗസ്സയിലെ സിവിൽ ഡിഫൻസ് വാഹനങ്ങൾ സേവനം നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇസ്റാഈലിന്റെ ബോംബാക്രമണങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ഇനി സാധ്യമല്ല. "ഇന്ധനവും സ്പെയർ പാർട്‌സും അനുവദിക്കണമെന്ന്" അവർ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു. ഇസ്റാഈലിന്റെ നിയന്ത്രണങ്ങൾ മൂലം തീപിടുത്തങ്ങളുടെ എണ്ണവും വർദ്ധിച്ചതായി സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി.

2025-07-2709:07:76.suprabhaatham-news.png
 
 

അന്താരാഷ്ട്ര നടപടി: യുകെയുടെ ശ്രമങ്ങൾ

ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ "ഭയാനകം" എന്ന് വിശേഷിപ്പിച്ച് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരുമായി ചർച്ച നടത്തി. വ്യോമമാർഗം സഹായവും രോഗികളെ ഒഴിപ്പിക്കലും മുന്നോട്ടുകൊണ്ടുപോകുമെന്ന് യുകെ പ്രഖ്യാപിച്ചു. "വെടിനിർത്തലും ശാശ്വത സമാധാനവും അനിവാര്യമാണ്," ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ഇസ്റാഈലിന്റെ കർശന നിയന്ത്രണങ്ങൾ ഈ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു.

 
 
2025-07-2622:07:34.suprabhaatham-news.png
 
 
 

ഇസ്റാഈലിന്റെ കപട നാടകം

ഇസ്റാഈലിന്റെ COGAT 90 ഭക്ഷ്യ ട്രക്കുകൾ അനുവദിച്ചതായി അവകാശപ്പെടുമ്പോൾ, ഐക്യരാഷ്ട്രസഭയെ കുറ്റപ്പെടുത്തി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു. എന്നാൽ, നൂറുകണക്കിന് ട്രക്കുകൾ അതിർത്തിയിൽ കാത്തുകിടക്കുന്നു. "സഹായ വിതരണത്തിന്റെ പരാജയത്തിന് ഇസ്റാഈൽ മാത്രമാണ് ഉത്തരവാദി," ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ദെയ്ർ എൽ-ബലാഹിലെ വേൾഡ് സെൻട്രൽ കിച്ചൺ ഭക്ഷ്യ വിതരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് COGAT തങ്ങളുടെ "സഹായ" പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നു, എന്നാൽ ഇസ്റാഈലിന്റെ ഉപരോധം ഗസ്സയിലെ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണ് യാഥാർഥ്യം.

2025-07-2622:07:09.suprabhaatham-news.png
2025-07-2622:07:71.suprabhaatham-news.png
 
 
2025-07-2622:07:76.suprabhaatham-news.png
 
 

ആഗോള മനസ്സാക്ഷിയുടെ വെല്ലുവിളി

​ഗസ്സയിലെ ഈ ദുരന്തം, മനുഷ്യത്വത്തിന്റെ പരാജയമാണ്. 127 മരണങ്ങൾ, അതിൽ 85-ലേറെ കുട്ടികൾ, ലോകത്തിന്റെ മൗനത്തിനെതിരായ കുറ്റപത്രമാണ്. ഇസ്റാഈലിന്റെ ഉപരോധവും ആക്രമണവും, സഹായ വിതരണത്തിനുള്ള തടസ്സങ്ങളും, ലക്ഷ്യമിട്ടുള്ള വെടിവെപ്പുകളും, ഗസ്സ ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുന്നു. "ഇത് ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമ്മിക പ്രതിസന്ധിയാണ്," ഗുട്ടെറസിന്റെ വാക്കുകൾ ലോകത്തോട് ഓർമ്മപ്പെടുത്തുന്നു. അന്താരാഷ്ട്ര സമൂഹം ഈ ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തേണ്ട സമയം എന്നേ അതിക്രമിച്ച് കഴിഞ്ഞു .

 

 

Israel's use of hunger as a weapon in Gaza has led to unimaginable suffering, with 127 deaths, including over 85 children, due to starvation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി

Football
  •  6 days ago
No Image

യുഎഇയിലെ ഇന്റർനെറ്റ് വേഗത കുറഞ്ഞതായി റിപ്പോർട്ട്: ഏഷ്യയുടെ വിവിധ ഭാ​ഗങ്ങളിലും സമാന അവസ്ഥ; കാരണമിത്

uae
  •  6 days ago
No Image

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകര്‍പ്പാണെന്ന് പറഞ്ഞതാരാണ്; വെള്ളാപ്പള്ളി ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

2,3000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ നാടുകടത്തി യുഎഇ

uae
  •  6 days ago
No Image

റൊണാൾഡോയുടെ ഗോൾ മഴയിൽ മെസി വീണു; ചരിത്രം സൃഷ്ടിച്ച് പോർച്ചുഗീസ് ഇതിഹാസം

Football
  •  6 days ago
No Image

120 കിലോയില്‍ നിന്ന് 40ല്‍ താഴേക്ക്, മരുന്നില്ല, ഭക്ഷണമില്ല; ഫലസ്തീന്‍ കവി  ഉമര്‍ ഹര്‍ബിനെ ഇസ്‌റാഈല്‍ പട്ടിണിക്കിട്ട് കൊന്നു  

International
  •  6 days ago
No Image

സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ

National
  •  6 days ago
No Image

ഗ്രഹണ നിസ്‌കാരം നിര്‍വ്വഹിക്കുക

Kerala
  •  6 days ago
No Image

കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്

Kerala
  •  7 days ago