HOME
DETAILS

പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു; ജീവിതച്ചെലവും വർധിച്ചു; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയിൽ വൻ പ്രക്ഷോഭം

  
Web Desk
July 27 2025 | 05:07 AM

Failure to Implement Reforms Rising Cost of Living Massive Protests in Malaysia Demand Prime Ministers Resignation

 

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ ജീവിതച്ചെലവ് വർധനവിനെതിരെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ "അൻവറിനെ താഴെയിറക്കുക" എന്ന മുദ്രാവാക്യം ഉയർന്നു. കറുത്ത ടീ-ഷർട്ടുകളും ബന്ദനകളും ധരിച്ച പ്രതിഷേധക്കാർ ക്വാലാലംപൂരിലെ ന​ഗരത്തിൽ മാർച്ച് നടത്തി, തുടർന്ന് സ്വാതന്ത്ര്യ സ്ക്വയറിൽ പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാൻ ഒത്തുകൂടി. റാലിയിൽ ഏകദേശം 18,000 പേർ പങ്കെടുത്തതായാണ് പൊലിസ് കണക്ക്.

2022-ലെ തെരഞ്ഞെടുപ്പിനുശേഷം തെക്കുകിഴക്കൻ ഏഷ്യയിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മലേഷ്യ മാറിയിരുന്നു. എന്നാൽ, വാഗ്ദാനം ചെയ്ത പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ജീവിതച്ചെലവ് വർധിച്ചുവെന്നും ആരോപിച്ച് പൊതുജനരോഷം ശക്തമാകുകയാണ്. 2022 നവംബറിൽ അധികാരത്തിലെത്തിയ അൻവർ, സർക്കാർ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിൽപ്പന, സേവന നികുതി, സബ്‌സിഡി പരിഷ്കരണങ്ങൾ തുടങ്ങിയ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഇത് ഉപഭോക്തൃ ചെലവുകൾ വർധിപ്പിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്. "നിർമ്മാതാക്കൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നികുതികളും വൈദ്യുതി നിരക്കുകളും ആത്യന്തികമായി ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ഭക്ഷണവില ഉയരാൻ കാരണമാകുമെന്ന്," 23-കാരിയായ ഇസ്ലാമിക വിദ്യാർഥി സംഘടനാ പ്രവർത്തകയായ നൂർ ഷാഹിറ ലെമാൻ പറഞ്ഞു.

2025-07-2711:07:23.suprabhaatham-news.png
 
 

പ്രതിഷേധം ശന്തമാക്കാൻ ലക്ഷ്യമിട്ട്, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള പണസഹായം വർധിപ്പിക്കുമെന്നും ഇന്ധന വില കുറയ്ക്കുമെന്നും അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടുവെന്നും ജുഡീഷ്യൽ ഇടപെടലുകൾ നടത്തുന്നുവെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരായ അഴിമതി കേസുകൾ പിൻവലിക്കപ്പെട്ടതും ഉന്നത ജഡ്ജിമാരുടെ നിയമനത്തിൽ കാലതാമസം നേരിട്ടതും ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ, ജുഡീഷ്യൽ ഇടപെടലുകൾ എന്ന ആരോപണം അൻവർ നിഷേധിച്ചു.

2025-07-2711:07:97.suprabhaatham-news.png
 
 

പ്രക്ഷോഭത്തിൽ 100 വയസ്സ് തികഞ്ഞ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദും പങ്കെടുത്തു. അൻവർ തന്റെ പദവി ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നുവെന്ന് മഹാതിർ ആരോപിച്ചു. "നിരപരാധികളെ കുറ്റപ്പെടുത്തുകയും തെറ്റ് ചെയ്തവരെ വെറുതെ വിടുകയും ചെയ്യുന്നു," മഹാതിർ ജനക്കൂട്ടത്തോട് പറഞ്ഞു. മഹാതിറും അൻവറും മലേഷ്യൻ രാഷ്ട്രീയത്തിൽ മൂന്ന് പതിറ്റാണ്ടുകളായി തുടരുന്ന ശത്രുതയിലാണ്. 2018-ൽ ബാരിസാൻ നാഷനൽ സർക്കാരിനെ പുറത്താക്കാൻ ഇരുവരും ഒന്നിച്ചെങ്കിലും, ഉൾപ്പോര് മൂലം അവരുടെ സഖ്യം രണ്ട് വർഷത്തിനുള്ളിൽ തകർന്നു.

 

In Malaysia, thousands protested in Kuala Lumpur, demanding Prime Minister Anwar Ibrahim's resignation over rising living costs and unfulfilled reform promises. The opposition-led rallies, with an estimated 18,000 participants, saw crowds chanting "Turun Anwar" (Down with Anwar) amid economic challenges and allegations of judicial interference



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  2 days ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  2 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  2 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  2 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  2 days ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  2 days ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  2 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  2 days ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  2 days ago