HOME
DETAILS

പാലോട് രവിക്ക് പകരം എന്‍ ശക്തന്‍;  തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല

  
Web Desk
July 27 2025 | 05:07 AM

 N Sakthan appointed interim head by KPCC12

തിരുവനന്തപുരം: പാലോട് രവി രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താല്‍കാലിക ചുമതല മുന്‍ സ്പീക്കറും കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റുമായ എന്‍. ശക്തന്. . കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയാണ് ഇക്കാര്യം വ്യക്തമാക്കിയത്

കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വെട്ടിലാക്കിയ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം  തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി സ്ഥാനം രാജിവെച്ചത്. നേതൃത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി സമര്‍പ്പിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പാര്‍ട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും ചില മേഖലകളില്‍ ബി.ജെ.പി രണ്ടാമതെത്തുമെന്നും പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ രവിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് രാജി ആവശ്യപ്പെട്ടതെന്ന് നേതൃത്വം വ്യക്തമാക്കി.

വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. ഫോണ്‍ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.


പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം ഇങ്ങനെ...

'പഞ്ചായത്ത് ഇലക്ഷനില്‍ കോണ്‍ഗ്രസ് മൂന്നാമത് പോകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ, 60 അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് പോലെ അവര്‍ കാശുകൊടുത്ത് വോട്ട് പിടിക്കും. 40000- 50000 വോട്ട് ഇങ്ങനെ അവര്‍ പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരുകയും ചെയ്യും. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതി ആയിരിക്കും. മുസ്‌ലിം കമ്മ്യൂണിറ്റിയിലുള്ളവര്‍ വേറെ ചില പാര്‍ട്ടിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുമായി പോകും. കോണ്‍ഗ്രസില്‍ ഉണ്ടെന്ന് പറയുന്ന ആളുകള്‍ ബി.ജെ.പിയിലും മറ്റു പാര്‍ട്ടികളിലുമായി പോകും. പഞ്ചായത്ത്-അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുക്കാചരക്കായി മാറും. വാര്‍ഡില്‍ ഇറങ്ങി നടക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങി ജനങ്ങളുമായി സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. പരസ്പരം ബന്ധമില്ല, സ്‌നേഹമില്ല. എങ്ങനെ കാലുവാരാമോ എന്നതാണ് പലരും നോക്കുന്നത്''.

അതേസമയം, താന്‍ നല്ല ഉദ്ദേശത്തോടെയാണ് ഫോണില്‍ സംസാരിച്ചതെന്നും സംഭാഷണം ഇങ്ങനെ പുറത്തുനല്‍കാന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു രവി മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു പ്രവര്‍ത്തകന്‍ തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്നും വ്യക്തമാക്കി. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും ഏതെങ്കിലും നേതാവിനോ വ്യക്തികള്‍ക്കോ തന്നോട് പ്രശ്‌നമില്ലെന്നും രവി കൂട്ടിച്ചേര്‍ത്തു. 
 

 

Palode Ravi resigns as Thiruvananthapuram DCC President after controversial phone remarks on local elections. N. Sakthan appointed interim head by KPCC.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു; 20 ഫാര്‍മസികള്‍ക്ക് പൂട്ടിട്ട് കുവൈത്ത്

Kuwait
  •  6 hours ago
No Image

പത്തനാപുരത്ത് വനിത ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Kerala
  •  6 hours ago
No Image

സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; 35 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി ഗിൽ

Cricket
  •  7 hours ago
No Image

യുഡിഎഫ് നൂറ് തികച്ചാല്‍ ഞാന്‍ രാജിവെക്കും, തികച്ചില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകുമോ?: വെള്ളാപ്പള്ളി നടേശന്‍

Kerala
  •  7 hours ago
No Image

'ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഇരട്ട എഞ്ചിനില്‍ ഒന്ന് അഴിമതിയും, മറ്റൊന്ന് കുറ്റകൃത്യങ്ങളും'; രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്

National
  •  7 hours ago
No Image

ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവ്; രോഗിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  7 hours ago
No Image

സെഞ്ച്വറി പോയാലെന്താ, തകർത്തത് 47 വർഷത്തെ ചരിത്രം; രാഹുലിന്റെ സ്ഥാനം ഇനി വിരാടിനൊപ്പം

Cricket
  •  7 hours ago
No Image

ആര്‍എസ്എസ് ജ്ഞാനസഭ; കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തു

Kerala
  •  7 hours ago
No Image

മതപരിവർത്തനം നടത്താതെയുള്ള മിശ്ര വിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി

National
  •  8 hours ago
No Image

അടിച്ചുകൂട്ടിയത് റെക്കോർഡ് സെഞ്ച്വറി; ബ്രാഡ്മാൻ തുടങ്ങിവെച്ച ചരിത്രം ഇനി ഗില്ലിനും 

Cricket
  •  8 hours ago