HOME
DETAILS

പാലോട് രവിക്ക് പകരം എന്‍ ശക്തന്‍;  തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല

  
Web Desk
July 27 2025 | 05:07 AM

 N Sakthan appointed interim head by KPCC12

തിരുവനന്തപുരം: പാലോട് രവി രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താല്‍കാലിക ചുമതല മുന്‍ സ്പീക്കറും കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റുമായ എന്‍. ശക്തന്. . കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയാണ് ഇക്കാര്യം വ്യക്തമാക്കിയത്

കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വെട്ടിലാക്കിയ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം  തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി സ്ഥാനം രാജിവെച്ചത്. നേതൃത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി സമര്‍പ്പിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പാര്‍ട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും ചില മേഖലകളില്‍ ബി.ജെ.പി രണ്ടാമതെത്തുമെന്നും പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ രവിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് രാജി ആവശ്യപ്പെട്ടതെന്ന് നേതൃത്വം വ്യക്തമാക്കി.

വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. ഫോണ്‍ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.


പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം ഇങ്ങനെ...

'പഞ്ചായത്ത് ഇലക്ഷനില്‍ കോണ്‍ഗ്രസ് മൂന്നാമത് പോകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ, 60 അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് പോലെ അവര്‍ കാശുകൊടുത്ത് വോട്ട് പിടിക്കും. 40000- 50000 വോട്ട് ഇങ്ങനെ അവര്‍ പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരുകയും ചെയ്യും. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതി ആയിരിക്കും. മുസ്‌ലിം കമ്മ്യൂണിറ്റിയിലുള്ളവര്‍ വേറെ ചില പാര്‍ട്ടിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുമായി പോകും. കോണ്‍ഗ്രസില്‍ ഉണ്ടെന്ന് പറയുന്ന ആളുകള്‍ ബി.ജെ.പിയിലും മറ്റു പാര്‍ട്ടികളിലുമായി പോകും. പഞ്ചായത്ത്-അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുക്കാചരക്കായി മാറും. വാര്‍ഡില്‍ ഇറങ്ങി നടക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങി ജനങ്ങളുമായി സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. പരസ്പരം ബന്ധമില്ല, സ്‌നേഹമില്ല. എങ്ങനെ കാലുവാരാമോ എന്നതാണ് പലരും നോക്കുന്നത്''.

അതേസമയം, താന്‍ നല്ല ഉദ്ദേശത്തോടെയാണ് ഫോണില്‍ സംസാരിച്ചതെന്നും സംഭാഷണം ഇങ്ങനെ പുറത്തുനല്‍കാന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു രവി മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു പ്രവര്‍ത്തകന്‍ തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്നും വ്യക്തമാക്കി. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും ഏതെങ്കിലും നേതാവിനോ വ്യക്തികള്‍ക്കോ തന്നോട് പ്രശ്‌നമില്ലെന്നും രവി കൂട്ടിച്ചേര്‍ത്തു. 
 

 

Palode Ravi resigns as Thiruvananthapuram DCC President after controversial phone remarks on local elections. N. Sakthan appointed interim head by KPCC.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു; ജീവിതച്ചെലവും വർധിച്ചു; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയിൽ വൻ പ്രക്ഷോഭം

International
  •  8 hours ago
No Image

ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ആശങ്ക: മാനസികാരോഗ്യം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏകീകൃത നയം നടപ്പാക്കണം 

National
  •  8 hours ago
No Image

ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ

National
  •  8 hours ago
No Image

വാക്കുതർക്കത്തെ തുടർന്ന് പ്രണയിനിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ, പ്രതി സ്വയം കീഴടങ്ങി

Kerala
  •  9 hours ago
No Image

ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്‌റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് 

International
  •  9 hours ago
No Image

തദ്ദേശ കരട് വോട്ടർപട്ടിക: വ്യാപക പരാതിയിൽ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്

Kerala
  •  9 hours ago
No Image

'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വയ്ക്കാന്‍ കടകള്‍ക്ക് അധികാരമുണ്ടോ? നിയമം അറിഞ്ഞിരിക്കാം

Kerala
  •  9 hours ago
No Image

തോരാമഴയില്‍ മുങ്ങി കേരളം; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Weather
  •  10 hours ago
No Image

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിത്തം; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  10 hours ago
No Image

കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച: ലഹരിവസ്തുക്കളും മൊബൈൽ ഫോണും സുലഭം

Kerala
  •  10 hours ago