HOME
DETAILS

മഴ; വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

  
Web Desk
July 27 2025 | 16:07 PM

Holiday Declared for Schools Used as Relief Camps in Wayanad

കൽ‌പ്പറ്റ: മഴ തുടരുന്ന സാ​ഹചര്യത്തിൽ വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്കും, കുട്ടനാട് താലൂക്കിൽ മുഴുവനായും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

''ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രം നാളെ (28-07-25) അവധി പ്രഖ്യാപിച്ചു'- ജില്ല കളക്ടർ

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുതലായതിനാല്‍ കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ ( ജൂലൈ 28) അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായിട്ടത്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. 

അതേസമയം കേരളത്തിലുനീളം അതിശക്തമായ മഴ തുടരുകയാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറൻ മധ്യ പ്രദേശിന്‌ മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് (ജൂലൈ 27) അതിശക്തമായ മഴയ്ക്കും ജൂലൈ 27 മുതൽ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (27/07/2025) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിയിലും ജുലൈ 28 മുതൽ 30 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

In view of the continued heavy rainfall, Wayanad District Collector Dr. R. Meghashree has declared a holiday tomorrow for all schools functioning as relief camps in the district.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസന്‍സില്ലാതെ വെടിയുണ്ടകളും മദ്യവും കൈവശം വെച്ചു; കുവൈത്തില്‍ ഡോക്ടറും പൈലറ്റും അറസ്റ്റില്‍

Kuwait
  •  6 hours ago
No Image

ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസില്‍ പങ്കെടുത്തിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; വിശദീകരണവുമായി കുഫോസ് വിസി

Kerala
  •  6 hours ago
No Image

വീണ്ടും മിന്നൽ സെഞ്ച്വറി; എബിഡിയുടെ കൊടുങ്കാറ്റിൽ തരിപ്പണമായി ഓസ്ട്രേലിയ

Cricket
  •  6 hours ago
No Image

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവാധി 5 വര്‍ഷം; ഗതാഗത നിയമത്തില്‍ ഭേദഗതിയുമായി കുവൈത്ത്

Kuwait
  •  6 hours ago
No Image

പത്തനംതിട്ടയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു

Kerala
  •  6 hours ago
No Image

കളിക്കളത്തിൽ അവനെ നേരിടാനാണ് ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെട്ടത്: ഡിവില്ലിയേഴ്‌സ്

Cricket
  •  7 hours ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സഊദിയില്‍ ഈ മേഖലകളിലെ സ്വദേശിവല്‍ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Saudi-arabia
  •  7 hours ago
No Image

മഴ ശക്തം; കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Kerala
  •  7 hours ago
No Image

സഊദിയില്‍ ഗ്യാസ് സ്‌റ്റേഷനിലെ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Saudi-arabia
  •  7 hours ago
No Image

വനിത മാധ്യമ പ്രവർത്തകർക്കെതിരായുള്ള സൈബർ ലിഞ്ചിങ് തടയണം; കേരള പത്ര പ്രവർത്തക യൂണിയൻ

Kerala
  •  7 hours ago