HOME
DETAILS

ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറിയുമായി പൊരുതിക്കയറി ഇന്ത്യ; മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ

  
July 27 2025 | 17:07 PM

The fourth Test between India and England ended in a draw India were 425 for four at stumps at the end of the fifth day

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. അഞ്ചാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിലാണ് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സെന്ററി നേടി മികച്ച പോരാട്ടമാണ് നടത്തിയത്.

ജഡേജ 185 പന്തിൽ 107 റൺസാണ് നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് ജഡവും നേടിയത്. 238 പന്തിൽ 102 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 12 ഫോറുകളാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. വാഷിംഗ്ടൺ സുന്ദർ 206 പന്തിൽ പുറത്താവാതെ 101 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. കെഎൽ രാഹുൽ 90 റൺസും സ്വന്തമാക്കി. എട്ട് ഫോറുകളാണ് രാഹുൽ നേടിയത്. 

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 669 റൺസിനാണ് ഓൾ ഔട്ടായത്. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവർ സെഞ്ച്വറി നേടി. 248 പന്തിൽ 150 റൺസാണ് റൂട്ട് അടിച്ചെടുത്തത്. 14 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബെൻ സ്റ്റോക്സ് 198 പന്തിൽ 141 റൺസും നേടി. 11 ഫോറുകളും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഇന്നിംഗ്സ്.  ബെൻ ഡക്കറ്റ് 94 റൺസും സാക്ക് ക്രാളി 84 റൺസും ഒല്ലി പോപ്പ് 71 റൺസും നേടി. 

ഇന്ത്യൻ ബൗളിങ്ങിൽ ജഡേജ നാല് വിക്കറ്റും ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. അൻഷുൽ കാംബോജ്, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി. 

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358 റൺസാണ് നേടിയത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ, റിഷബ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. 151 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 61 റൺസ് ആണ് സുദർശൻ നേടിയത്. ജെയ്‌സ്വാൾ 107 പന്തിൽ 58 റൺസും നേടി. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പന്ത് 75 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 54 റൺസും നേടി. കെഎൽ രാഹുൽ 46 റൺസും ഷാർദുൽ താക്കൂർ 41 റൺസും സ്വന്തമാക്കി. 

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ്‌ നടത്തിയത്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ലിയാം ഡാവ്സൻ ഓരോ വിക്കറ്റും സ്വന്തമാക്കി. 

മത്സരം സമനില ആയെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് നിലവിൽ പരമ്പരയിൽ(2-1) മുന്നിലുള്ളത്. പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതൽ ഓഗസ്റ്റ് നാല് വരെ ഓവറിലാണ് നടക്കുന്നത്. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അവസാന മത്സരം സമനിലയിൽ അവസാനിച്ചാലും ബെൻ സ്റ്റോക്സിനും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാം.    

The fourth Test between India and England ended in a draw India were 425 for four at stumps at the end of the fifth day



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണി പിടിമുറുക്കിയ ഗസ്സയ്ക്ക് സഹായഹസ്തം നീട്ടി യുഎഇയും ജോര്‍ദാനും

International
  •  7 hours ago
No Image

കന്യാസ്ത്രീകളുടെ അറസ്റ്റ്; വിഷയത്തില്‍ നേരിട്ട് ഇടപണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

National
  •  7 hours ago
No Image

ലൈസന്‍സില്ലാതെ വെടിയുണ്ടകളും മദ്യവും കൈവശം വെച്ചു; കുവൈത്തില്‍ ഡോക്ടറും പൈലറ്റും അറസ്റ്റില്‍

Kuwait
  •  7 hours ago
No Image

മഴ; വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസില്‍ പങ്കെടുത്തിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; വിശദീകരണവുമായി കുഫോസ് വിസി

Kerala
  •  7 hours ago
No Image

വീണ്ടും മിന്നൽ സെഞ്ച്വറി; എബിഡിയുടെ കൊടുങ്കാറ്റിൽ തരിപ്പണമായി ഓസ്ട്രേലിയ

Cricket
  •  7 hours ago
No Image

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവാധി 5 വര്‍ഷം; ഗതാഗത നിയമത്തില്‍ ഭേദഗതിയുമായി കുവൈത്ത്

Kuwait
  •  8 hours ago
No Image

പത്തനംതിട്ടയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു

Kerala
  •  8 hours ago
No Image

കളിക്കളത്തിൽ അവനെ നേരിടാനാണ് ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെട്ടത്: ഡിവില്ലിയേഴ്‌സ്

Cricket
  •  8 hours ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സഊദിയില്‍ ഈ മേഖലകളിലെ സ്വദേശിവല്‍ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Saudi-arabia
  •  8 hours ago