അതേസമയം കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമത്തിൽ സംഭവത്തിൽ സഭാ നേതൃത്വത്തെ പരിഹസിച്ച് പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസും രംഗത്തെത്തി. എന്തിനാ പ്രതിഷേധിക്കുന്നത്, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കന്യാസ്ത്രീകളെ അറസ്റ്റിൽ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ചാണ് മെത്രപ്പൊലീത്ത പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്.
'എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരേ?' എന്നാണ് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ക്രൈസ്തവ സഭകൾ ബിജെപിയുമായും കേന്ദ്ര സർക്കാരുമായും അടുക്കാൻ ശ്രമിക്കുന്നതിനെ നിശിതമായി വിമർശിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ അടുപ്പത്തിന് കിട്ടിയ തിരിച്ചടിയായാണ് സംഭവത്തെ അദ്ദേഹം കാണുന്നത്.
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കാത്ത ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു. അരമനയിൽ കയറിയിരുന്ന് പ്രാർഥിച്ചാൽ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala Education Minister V. Sivankutty criticized the silence of Church leaders regarding the arrest of Malayali nuns in Chhattisgarh. He emphasized that religious leaders must speak up and that passive prayers alone won’t resolve such serious issues.