HOME
DETAILS

സഹായം തേടിയെത്തിവര്‍ക്കു നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍ സൈനികര്‍; ഗസ്സയില്‍ ഒരു കുഞ്ഞ് കൂടി വിശന്നു മരിച്ചു, 24 മണിക്കൂറിനിടെ 14 പട്ടിണി മരണം, പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 41 പേരെ

  
Web Desk
July 28 2025 | 10:07 AM

Israel shoots Gaza aid seekers as another baby starves to death

സഹായം തേടിയെത്തിയവര്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈനികര്‍ വീണ്ടും വെടിയുതിര്‍ത്തു. ഗസ്സയില്‍ രണ്ട് സഹായ കേന്ദ്രങ്ങലിലാണ് വെടിവെപ്പുണ്ടായത്. ചുരുങ്ങിയത് ഒരാളെങ്കിലും കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ ഒരു കുഞ്ഞ് കൂടി ഗസ്സയില്‍ വിശന്നു മരിച്ചു. 24 മണിക്കൂറിനിടെ ഗസ്സയില്‍ 14 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യത്യസ്ത ഇടങ്ങളിലായി ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ചുരുങ്ങിയത് ഇന്ന് പുലര്‍ച്ചെ മുതല്‍ 41 പേര്‍ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെസ ഇസ്റാഈല്‍ അനുവദിച്ച സഹായങ്ങള്‍ ഗസ്സയുടെ പ്രതിസന്ധികള്‍ അവസാനിക്കാന്‍ മതിയാവില്ലെന്ന മുന്നറിയിപ്പുമായി യു.എന്‍ രംഗത്തെത്തി. ഇസ്റാഈല്‍ ഗസ്സയിലെ ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ അത് ഗസ്സയിലെ പട്ടിണിയോ ആരോഗ്യപ്രശ്നങ്ങളോ അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല-യു.എന്‍ ചൂണ്ടിക്കാട്ടുന്നു.  

ലോക രാജ്യങ്ങളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ ഇന്നലെയാണ് ഗസ്സയില്‍ ഭക്ഷണ വിതരണത്തിന് ആക്രമണം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്‌റാഈല്‍ അറിയിച്ചത്. ദിവസവും 10 മണിക്കൂര്‍ ആക്രമണം നിര്‍ത്തുമെന്നാണ് ഇസ്റാഈല്‍ പ്രഖ്യാപിച്ചത്. പട്ടിണി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് . ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ഇസ്‌റാഈല്‍ അനുകൂല രാജ്യങ്ങള്‍ നടപടി ആവശ്യപ്പെട്ട് രാജ്യത്തിന് കത്തയച്ചിരുന്നു. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ നടപടിയും തുടങ്ങിയതോടെയാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ബന്ധിതരായത്.

സഹായങ്ങള്‍ എത്തിക്കാന്‍ മൂന്നു മേഖലകളിലാണ് ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തിവച്ചത്. ഗസ്സ സിറ്റിയിലെ മൂന്നു മേഖലകളിലാണിത്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് ആക്രമണം നിര്‍ത്തുക. ഈ സമയത്ത് വിമാന മാര്‍ഗവും അല്ലാതെയും സഹായം എത്തിക്കാം. 10 മണിക്കൂര്‍ നേരത്തേക്ക് ആക്രമണം നിര്‍ത്തുന്നത് ഗസ്സ സിറ്റിയില്‍ മാത്രമാണ്. മറ്റിടങ്ങളിലെല്ലാം ആക്രമണം തുടര്‍ന്നേക്കും. ഗസ്സ സിറ്റി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ്. 10 മണിക്കൂര്‍ ഇളവ് നല്‍കുന്നത് മറ്റൊരു അറിയിപ്പ് വരെ തുടരുമെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.

 

Israeli soldiers have once again opened fire on individuals seeking aid in Gaza, with shooting incidents reported at two different aid distribution centers. Al Jazeera reports that at least one person has been killed and several injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  a day ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  a day ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  a day ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  a day ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  a day ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  a day ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  a day ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  a day ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  a day ago