HOME
DETAILS

ഫുട്ബോളിൽ ഈ നേട്ടം റൊണാൾഡോക്ക് മാത്രം; ചരിത്രത്തിൽ ഒന്നാമനായി പോർച്ചുഗീസ് ഇതിഹാസം

  
July 28 2025 | 13:07 PM

This achievement in football is only for Ronaldo Ronaldo has put world football at his feet

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നാല്പതാം വയസിലും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ മറ്റൊരു ഫുട്ബോൾ താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു വമ്പൻ നേട്ടമാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. 1 ബില്യൺ ആസ്തി കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരമായാണ് റൊണാൾഡോ മാറിയിരിക്കുന്നത്. ഫോർബ്സ് ആണ് ഇക്കാര്യ റിപ്പോർട്ട് ചെയ്യുന്നത്. 

നിലവിൽ അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ അടുത്തിടെ പുതുക്കിയിരുന്നു. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും.പുതിയ കരാർ പ്രകാരം റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ്‌ ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.

റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പിറവി സ്പോർട്ടിങ്ങിലൂടെയായിരുന്നു. പോർച്ചുഗീസ് ക്ലബിനൊപ്പം 31 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളുമാണ് താരം നേടിയത്. സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു.

അൽ നസറിനൊപ്പം ഇതിനോടകം തന്നെ അൽ നസറിന് വേണ്ടി 99 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയ റൊണാൾഡോ 938 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 62 ഗോളുകൾ കൂടിയാണ് ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന അവിസ്മരണീയമായ നേട്ടത്തിലേക്കും റൊണാൾഡോക്ക് കാലെടുത്തുവെക്കാൻ സാധിക്കും.

This achievement in football is only for Ronaldo; Ronaldo has put world football at his feet



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ

Kerala
  •  6 hours ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ

Kerala
  •  6 hours ago
No Image

ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്

National
  •  7 hours ago
No Image

മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

National
  •  7 hours ago
No Image

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍

Saudi-arabia
  •  7 hours ago
No Image

സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി

National
  •  8 hours ago
No Image

ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

uae
  •  8 hours ago
No Image

ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ

Tech
  •  8 hours ago
No Image

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട

Kerala
  •  9 hours ago