HOME
DETAILS

ഷാർജയിൽ മലയാളി വിപഞ്ചികയുടെയും മകളുടെയും മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

  
July 29 2025 | 09:07 AM

Malayali Woman Vipanchika and Daughter Found Dead in Sharjah Case Handed Over to Crime Branch

കൊല്ലം: ഷാർജയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക (28) ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ജൂലൈ 8ന് രാത്രി ഷാർജയിലെ അൽ നഹ്ദയിലെ താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വിപഞ്ചികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ ശൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പൊലിസ് കേസെടുത്തിരുന്നു. എന്നാൽ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് കുണ്ടറ പൊലിസ് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഷാർജയിൽ വിവരശേഖരണം നടത്തും. ഫോറൻസിക്, ശാസ്ത്രീയ പരിശോധനകൾ, ഫോൺ വിവരങ്ങൾ, മൊഴികൾ എന്നിവയടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവി ഉടൻ പുതിയ അന്വേഷണ ടീമിനെ പ്രഖ്യാപിക്കും.

വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം, നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റുകയും തുടർന്ന് കേരളപുരത്തെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചിരുന്നു. വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ സഹോദരൻ വിനോദ് മണിയനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വൈഭവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ദുബായിലാണ് സംസ്കരിച്ചിരുന്നത്. 

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി. ബിയുടെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റ് നടപടികളിലാണ് ഇക്കാര്യം വ്യക്തമായത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു റീ-പോസ്റ്റ്മോർട്ടം നടപടികൾ നടത്തിയത്. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പൂർത്തിയാക്കിയിരുന്നു.

പ്രതിക്ക് ശിക്ഷ ഉറപ്പാക്കണം

പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണം. നിതീഷിനെ നാട്ടിലെത്തിച്ച് നിയമനടപടികൾക്ക് വിധേയനാക്കണം. ഇതിനായി സർക്കാരും കോൺസുലേറ്റും ഇടപെടണം," വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ പറഞ്ഞു. മാനസിക പീഡനം നേരിട്ടിരുന്ന വിപഞ്ചിക, പ്രശ്നങ്ങൾ സ്വയം പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതായും, ഒരിക്കൽ നാട്ടിലെത്തിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നതായും വിനോദ് വെളിപ്പെടുത്തി. എന്നാൽ, നിതീഷ് വീണ്ടും അവസരം ആവശ്യപ്പെട്ടപ്പോൾ വിപഞ്ചിക ഷാർജയിലേക്ക് മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

The suspicious deaths of Vipanchika, a 28-year-old woman from Keralapuram, Kollam, and her one-and-a-half-year-old daughter Vaibhavi in their Sharjah residence on July 8 have prompted a thorough investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാസ്ത്രീകൾക്ക് ജാമ്യം: 'ഈ ദിനത്തിനായി കാത്തിരുന്നു, കൂടെ നിന്നവർക്ക് നന്ദി,' സിസ്റ്റർ വന്ദനയുടെ സഹോദരൻ

Kerala
  •  an hour ago
No Image

സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

National
  •  an hour ago
No Image

ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

National
  •  an hour ago
No Image

അമേരിക്കയിൽ താമസമാക്കിയ വ്യക്തിയുടെ 1.5 കോടിയുടെ വീടും സ്ഥലം വ്യാജരേഖയിൽ തട്ടിയെടുത്തു; 'മെറിനെ വളർത്തുമകളാക്കിയ' അൻവർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ

uae
  •  2 hours ago
No Image

'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു

International
  •  2 hours ago
No Image

അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ 

Cricket
  •  2 hours ago
No Image

നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ

uae
  •  2 hours ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് 

Kerala
  •  2 hours ago
No Image

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം

qatar
  •  3 hours ago