HOME
DETAILS

ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്‌റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ 

  
Web Desk
August 02 2025 | 03:08 AM

Israeli Attacks on Food Distribution Centers Continue in Gaza 65 Killed

തെല്‍ അവിവ്: ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ഇസ്‌റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകള്‍ തുടരുന്നു. ഒരു തരി ഭക്ഷണത്തിനായെത്തുന്ന മനുഷ്യരെ വെടിവെച്ച് കൊന്നൊടുക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്ന് മനുഷ്യവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.  സഹായം തേടിയെത്തിയ 36 പേരുള്‍പ്പെടെ 65 പേരെയാണ് ഇന്നലെ മാത്രം ഇസ്‌റാഈല്‍ കൊന്നുതള്ളിയത്. പട്ടിണി കാരണം മൂന്നു മരണങ്ങളും ഗസ്സയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഗസ്സയില്‍ പട്ടിണി മരണം 162 ആയി.

അമേരിക്കയുടെ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റിവ് വിറ്റ്‌കോഫിന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനിടയിലും ഇസ്‌റാഈല്‍ കൂട്ടക്കൊലകള്‍ തുടര്‍ന്നു.  പട്ടിണി രൂക്ഷമാകുകയും അന്താരാഷ്ട്ര സമ്മര്‍ദം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റിന്റെ പശ്ചിമേഷ്യയിലെ നയതന്ത്ര പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഗസ്സ സന്ദര്‍ശിച്ചത്. ഗസ്സയിലെ പട്ടിണിയെ കുറിച്ചും ഭക്ഷണ വിതരണത്തെക്കുറിച്ചും പഠിക്കാനാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു മണിക്കൂറാണ് വിറ്റ്കോഫ്  ഗസ്സയില്‍ ചെലവഴിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വേണ്ടിയാണ് താന്‍ ഗസ്സയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്റാഈല്‍ ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഒരു യു.എസ് പ്രതിനിധി ഗസ്സ സന്ദര്‍ശിക്കുന്നത്. ഇസ്റാഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കാബിയും വിറ്റ്കോഫിനൊപ്പം ഉണ്ടായിരുന്നു. യു.എസും ഇസ്റാഈലും ഭക്ഷണ വിതരണം നടത്തുന്ന ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്) സെന്ററിലും അദ്ദേഹം സന്ദര്‍ശനം നടത്തി. തെക്കന്‍ ഗസ്സയിലെ റഫയിലെ ജി.എച്ച്.എഫ് ക്യാംപിലായിരുന്നു സന്ദര്‍ശനം. ഗസ്സയില്‍ ആകെ 3 ജി.എച്ച്.എഫ് ക്യാംപുകളാണുള്ളത്.

നേരത്തെ ഗസ്സയില്‍ പട്ടിണി ഇല്ലെന്ന ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വാദം തള്ളി ഗസ്സയില്‍ യഥാര്‍ഥ പട്ടിണി ഉണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവനിച്ചിരുന്നു. ജി.എച്ച്.എഫ് കേന്ദ്രത്തില്‍ ഭക്ഷണം വാങ്ങാനെത്തിയ 859 പേരെ ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നിരുന്നു. ജി.എച്ച്.എഫ് ഈ കണക്ക് നിഷേധിച്ചിട്ടുണ്ട്.

ഇസ്റാഈല്‍ സൈന്യവുമായും മറ്റും ചര്‍ച്ച നടത്തിയതായി ഹക്കാബി പറഞ്ഞു. ജി.എച്ച്.എഫില്‍ ഒരു ദിവസം 13 ലക്ഷത്തിലധികം ഭക്ഷണം വിതരണം ചെയ്യുന്നതായും അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങളെ ഗസ്സയില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷത്തോളമായി ഇസ്റാഈല്‍ തടഞ്ഞിട്ടുണ്ട്.

അതേസമയം, വെറും മാധ്യമ സ്റ്റണ്ട് എന്നതിനപ്പുറം സന്ദര്‍ശനത്തില്‍ കാര്യമില്ലെന്ന് ഫലസ്തീനികള്‍ പരാതിപ്പെട്ടു. എല്ലാ അതിര്‍ത്തികളും തുറന്ന് വിലക്കുകളില്ലാതെയുള്ള സഹായവും കുറ്റമറ്റ വിതരണവും നടത്തുന്നതിലൂടെ മാത്രമേ ഗസ്സയെ പിടിമുറുക്കിയ പട്ടിണി മറികടക്കാന്‍ കഴിയൂ എന്ന് 'യുനര്‍വ' ഏജന്‍സി ചൂണ്ടിക്കാട്ടി. റഫ അതിര്‍ത്തി വഴി പരിമിത ട്രക്കുകള്‍ മാത്രമാണ് ഇസ്‌റാഈല്‍ അനുവദിക്കുന്നത്. 

അതിനിടെ, ഗസ്സയില്‍ 12 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ സ്പെയിന്‍ എയര്‍ഡ്രോപ് ചെയ്തു. 24 പാരച്യൂട്ടുകളിലായാണ് ഭക്ഷണം ഇറക്കിക്കൊടുത്തത്. ഒരു പാരച്യൂട്ടില്‍ 500 കിലോ ഭക്ഷ്യ വസ്തുക്കളാണ് ഇറക്കിയത്. ഇത് 11,000 പേര്‍ക്ക് സഹായകമാകുമെന്നാണ് വിദേശകാര്യ മന്ത്രി ജോസ് മാനുവര്‍ അല്‍ബറേസ് പറഞ്ഞു.

ഈജിപ്തില്‍ സ്പെയിനിന്റെ സഹായ ട്രക്കുകള്‍ അനുമതിക്കായി കാത്തുകഴിയുന്നുമുണ്ട്. ഇതിന്റെ വിഡിയോയും അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.

 

Human rights activists allege that Israel is carrying out deliberate attacks on civilians arriving at food distribution centers in Gaza. On a single day, 65 people were killed, including 36 who had come in search of food. With three more starvation-related deaths reported, the total number of hunger deaths in Gaza has risen to 162.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അഖാൽ: കുൽഗാമിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന, ഏറ്റുമുട്ടൽ തുടരുന്നു

National
  •  8 hours ago
No Image

2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്‌സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'

uae
  •  8 hours ago
No Image

ദുബൈ: മയക്കുമരുന്ന് ഉപയോ​ഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

uae
  •  8 hours ago
No Image

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി

National
  •  9 hours ago
No Image

മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി

Kerala
  •  9 hours ago
No Image

ഗസ്സ: പ്രശ്‌നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza

uae
  •  9 hours ago
No Image

ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്  

Cricket
  •  9 hours ago
No Image

കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍

Kerala
  •  10 hours ago
No Image

ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്

National
  •  10 hours ago