HOME
DETAILS

മുടിയില്‍ ശരിക്കും എണ്ണ തേയ്‌ക്കേണ്ടതുണ്ടോ...? എന്താണ് സംഭവിക്കുക..? 

  
July 29 2025 | 10:07 AM

The Importance of Oiling Hair  What Happens If You Stop

 

പണ്ടു മുതലേ ആളുകള്‍ ശീലിച്ചു വന്നിരുന്ന ഒരു കാര്യമാണ് മുടിയില്‍ എണ്ണ തേക്കുക എന്നത്. അതായത് മുടിവളരണമെങ്കില്‍ എണ്ണ പുരട്ടിയേ തീരൂ എന്നതായിരുന്നു രീതി. ഇതിനായി പലതരത്തിലുള്ള എണ്ണകളാണ് വിപണിയില്‍ ലഭ്യമായിക്കൊണ്ടിരുന്നതും വീടുകളില്‍ ഉണ്ടാക്കിയിരുന്നതും. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ ഇത്തരം രീതികള്‍ പിന്തുടരാനൊന്നും ആരും മെനക്കെടാറില്ല. എന്നാല്‍ മുടിയില്‍ എണ്ണ തേയ്ക്കാതിരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? 

 

മുടിയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ഈര്‍പ്പം നിലനിര്‍ത്തും. മാത്രമല്ല, മുടിയിഴകളെ മൃദുവും കൂടുതല്‍ വഴക്കമുള്ളതുമാക്കുന്നു. എണ്ണ തേയ്ക്കുന്നത് ഒരു പരിധിവരെ മുടിയുടെ വേരുകളിലേക്ക് കയറി ആഴത്തിലുള്ള കണ്ടീഷനിങ്, മുടിവളര്‍ച്ച, തലയോട്ടിയുടെ പോഷണം എന്നിവയും മികച്ചതാക്കുന്നു. മുടിയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ഈര്‍പ്പം നിലനിര്‍ത്തുകയും വരള്‍ച്ചയും മുടിയുടെ അറ്റം പിളരുന്നതും പൊട്ടലുമൊക്കെ തടയാനും കഴിയുന്നു. കൂടാതെ ഇത് നമ്മുടെ മുടിയിഴകളെ പോഷിപ്പിക്കുകയും മുടിയുടെ തണ്ടിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പോഷകങ്ങള്‍ ആവശ്യത്തിനു നല്‍കുകയും  ചെയ്യുന്നു. 

 

hair3.jpg

എണ്ണ തേക്കുന്നത് നിര്‍ത്തിയാല്‍ അപ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം. 

പതിവായി എണ്ണ തേയ്ക്കുമ്പോള്‍ ആരോഗ്യകരമായ തലയോട്ടിയും താരന്‍, ചൊറിച്ചില്‍ എന്നിവ തടയുകയും ചെയ്യുന്നു. 
ആഴ്ചയോളം എണ്ണ പുരട്ടാതിരുന്നാല്‍ മുടിയുടെ ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടുകയും ഇത് വരള്‍ച്ചയ്ക്കും പൊട്ടലിനും കാരണമാവുകയും ചെയ്യുന്നതാണ്. എണ്ണ നല്‍കുന്ന സംരക്ഷണപാളി സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ എണ്ണ പുരട്ടാതിരിക്കുമ്പോള്‍ അത് മുടിയുടെ തിളക്കത്തെ ബാധിക്കുകയും ചെയ്യുന്നു. എണ്ണ തേക്കുമ്പോള്‍ മുടിയുടെ പുറംതൊലിയും മിനുസമുള്ളതാവുന്നു. 

 

cury.jpg

മുടിയുടെ വേരിന് ആവശ്യമായ ഫാറ്റി ആസിഡുകള്‍ വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവ നല്‍കാന്‍ എണ്ണകള്‍ക്ക് സാധിക്കുന്നതാണ്. ഈ പോഷകങ്ങള്‍ കിട്ടാതെ വന്നാല്‍ മുടി ദുര്‍ബലമാവുകയും മുടിയുടെ അറ്റം പിളരാനും കാരണമാവും. ഈ പോഷകങ്ങളുടെ അഭാവം മുടിയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും അത് തലയോട്ടിയെ ബാധിക്കുകയും ചെയ്യുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  a day ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  a day ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  a day ago
No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  a day ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  a day ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  a day ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  a day ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  a day ago