HOME
DETAILS

ബീറ്റ്‌റൂട്ട് ജ്യൂസില്‍ കുറച്ച് ചിയ സീഡും ചേര്‍ത്തു കുടിച്ചു നോക്കൂ...! ഫലം നിങ്ങളെ ഞെട്ടിക്കും

  
July 29 2025 | 05:07 AM

Health Benefits of Beetroot Juice with Chia Seeds  A Natural Wellness Combo

 

വൈറ്റമിന്‍ സി അടങ്ങിയ ബീറ്റ്‌റൂട്ട് നമ്മള്‍ ഉപ്പേരി വയ്ക്കാനും കറികളിലിടാനുമായിരുന്നു ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ബീറ്റ് ചര്‍മസൗന്ദര്യത്തിനു വേണ്ടിയും നമ്മള്‍ ഉപയോഗിക്കുന്നു. അതുപോലെ ധാരാളം ഫൈബര്‍ അടങ്ങിയ വെളുപ്പും കറുപ്പും പുള്ളികളുള്ള ചിയ വിത്തുകള്‍ കഴിക്കുന്നത് വളരെയധികം നല്ലതാണ്. ഇത് ഏതെങ്കിലും പച്ചക്കറികളോ പഴങ്ങളോ ചേര്‍ത്തു കഴിക്കുന്നതും ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പം ചിയ സീഡ് ചേര്‍ത്ത് കുടിച്ചാല്‍ ലഭിക്കുന്ന  ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. 

ചിയ വിത്തുകളില്‍ നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ ഒമേഗ3 കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ബീറ്റ്‌റൂട്ടിലും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഇതില്‍ നൈട്രേറ്റുകളും കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. ദിവസവും ബീറ്റ്‌റൂട്ടും ചിയ സീഡും അടങ്ങിയ ജ്യൂസ് കഴിക്കുന്നത് ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കുന്നതാണ്. 

 

beat.jpg

നാരുകളും പ്രോട്ടിനും ഫാറ്റി ആസിഡുകളും നിറഞ്ഞ ചിയ വിത്തുകള്‍ ഏതൊരു ഭക്ഷണക്രമത്തിലും ഉള്‍പ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഒന്നാണ്. ദഹനത്തിനും ആരോഗ്യത്തിനും വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കുന്നതാണ്. വിശപ്പ് നിയന്ത്രിക്കാനും കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും ചിയ സീഡ് സഹായിക്കുന്നു. ചിയ വിത്തുകളിലെ നാരുകള്‍ ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയുകയും കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. 

ബീറ്റ്‌റൂട്ടിലെ ആന്റിഓക്‌സിഡന്റുകള്‍ വീക്കം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുകയും രോഗങ്ങള്‍ തടയുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് മികച്ചൊരു ജ്യൂസാണ്്. ചിയ വിത്തുകളിലെ നാരുകളും പ്രോട്ടീനും ശരീരഭാരം കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും നിങ്ങള സഹായിക്കും. ബീറ്റ്‌റൂട്ട് മെറ്റബോളിസം വര്‍ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ്.

 

ബീറ്റ്‌റൂട്ടിലടങ്ങിയ നൈട്രേറ്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചിയ വിത്തുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ധമനികളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ചിയ വിത്തുകളിലെ ഉയര്‍ന്ന നാരുകള്‍ വിവിധ ദഹനപ്രശ്‌നങ്ങളെ തടയുകയും ചെയ്യുന്നു. എന്നാല്‍ ബീറ്റ്‌റൂട്ട് നല്ല കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നതാണ്. ബീറ്റ്‌റൂട്ടിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തെ സംരക്ഷിക്കുകയും ചിയ വിത്തുകളിലെ ഒമേഗ3 ചര്‍മത്തിലെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

brt cha.jpg

 ഇവ ഒരുമിച്ച് കൊളാജന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുകയും യുവത്വവും തിളക്കവുമുള്ള നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ചിയ സീഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നത് തടയുകയുന്നു. ബീറ്റ്‌റൂട്ടിന് ഗ്ലൈസെമിക് സൂചിക കുറവായതിനാല്‍ മിതമായ അളവില്‍ കഴിക്കുമ്പോള്‍ പ്രമേഹ സാധ്യതയും കുറയുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago
No Image

വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര

Cricket
  •  2 days ago
No Image

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്

National
  •  2 days ago