HOME
DETAILS

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

  
Web Desk
August 01 2025 | 14:08 PM

sudden brake on highway driver will be trapped supreme court

ദേശീയപാതകളിൽ വാഹനമോടിക്കുമ്പോൾ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന് സുപ്രീംകോടതി.  ഹൈവേയിൽ പെട്ടെന്ന് വാഹനം നിർത്തുന്നത് മറ്റ് റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുമെന്നും, ഒരു കാരണവശാലും അത് ന്യായീകരിക്കാനാവില്ലെന്നും സുപ്രീം കോടതി.

2017-ൽ കോയമ്പത്തൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി എസ്. മുഹമ്മദ് ഹക്കീമിന്റെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന അപകടത്തെ തുടർന്നുള്ള ഹരജിയിൽ ജസ്റ്റിസ് സുദ്ധാൻഷു ധൂലിയ, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.  അപകടത്തിന്റെ മുഖ്യകാരണം കാർ ഡ്രൈവറുടെ പെട്ടെന്നുള്ള ബ്രേക്കിടലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  നഷ്ടപരിഹാരമായി 1.14 കോടി രൂപയിൽ 20% കുറച്ച തുക നാലാഴ്ചയ്ക്കുള്ളിൽ ഇൻഷുറൻസ് കമ്പനികൾ നൽകണമെന്നും കോടതി വിധിച്ചു.

ഗർഭിണിയായ ഭാര്യക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് വാഹനം നിർത്തിയതെന്നാണ് കേസിൽ കാർ ഡ്രൈവർ വാദിച്ചത്, എന്നാൽ, ഏതു സാഹചര്യത്തിലും മുന്നറിയിപ്പില്ലാതെ ബ്രേക്കിടുന്നത് കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. ഒരു റോഡപകടമുണ്ടായാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കാർ ഡ്രൈവർ ഹൈവേയിൽ പെട്ടെന്ന് ബ്രേക്ക് ഇടുകയാണെങ്കിൽ, അയാളെ അശ്രദ്ധനായി കണക്കാക്കാമെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

ഹൈവേകളിൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന നിയമങ്ങൾ ഇതാ:

ഹൈവേ റോഡ് നിയമങ്ങൾ

വലതുവശം വേഗതയ്ക്ക്: ഹൈവേകളിൽ വലതുവശത്തെ ലെയ്‌നാണ് വേഗത കൂടിയ വാഹനങ്ങൾക്ക്. പതുക്കെ പോകുന്നവർ ഇടതുവശം ഉപയോഗിക്കണം.

നോ സ്റ്റോപ്പ് സോൺ: നീല ബോർഡിൽ ചുവന്ന ക്രോസ് അടയാളം കണ്ടാൽ അവിടെ വാഹനം നിർത്തരുത്, പാർക്ക് ചെയ്യരുത്, പതുക്കെ ഓടിക്കരുത്. ഇവിടെ നിർത്തിയാൽ പിഴയും അപകടസാധ്യതയും.

മുന്നറിയിപ്പ് നിർബന്ധം: പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാൽ മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം.

അപകടം ഒഴിവാക്കാൻ

സിഗ്നലുകൾ മനസിലാക്കുക: ഹൈവേയിലെ ട്രാഫിക് ചിഹ്നങ്ങൾ ഓൺലൈനിൽ പഠിച്ച ശേഷം മാത്രം യാത്ര തുടങ്ങുക.

മൺസൂൺ ജാഗ്രത: മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്. അതീവ ശ്രദ്ധ പുലർത്തണം.

ശാന്തത പാലിക്കുക: അപകടം സംഭവിച്ചാൽ വാഹനത്തിൽ നിന്നിറങ്ങി ശാന്തനായിരിക്കാൻ ശ്രമിക്കുക. എതിർകക്ഷിയുമായി തർക്കം ഒഴിവാക്കണം.

പരുക്ക് പരിശോധിക്കുക: അപകടം ചെറുതോ വലുതോ ആകട്ടെ, സ്വയം പരിക്കുകൾ പരിശോധിക്കുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.

കേന്ദ്ര ഹൈവേ അതോറിറ്റി റോഡ് നിയമങ്ങളും ചിഹ്നങ്ങളും ജനങ്ങളിലെത്തിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. നമ്മുടെ ഒരു ചെറിയ അശ്രദ്ധ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുത്. എല്ലായ്‌പ്പോഴും ജാഗ്രതയോടെ വാഹനമോടിക്കുക, സുരക്ഷിത യാത്ര ഉറപ്പാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago