ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ്
ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒല്ലി പോപ്പിനെ വീഴ്ത്തിയാണ് സിറാജ് പതിയെ നേട്ടം കൈവരിച്ചത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ 200 വിക്കറ്റുകൾ പൂർത്തിയാക്കാനാണ് സിറാജിന് സാധിച്ചത്. ഈ നേട്ടം കൈവരിക്കുന്ന പതിഞ്ചാം ഇന്ത്യൻ പേസർ കൂടിയാണ് സിറാജ്.
ഇംഗ്ലണ്ടിനെതിരെ ബിർമിങ്ഹാമിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ അഞ്ചു വിക്കറ്റുകൾ നേടിയും സിറാജ് തിളങ്ങിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ബിർമിങ്ഹാമിൽ 5+ വിക്കറ്റുകൾ സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായും ഇതോടെ സിറാജ് മാറിയിരുന്നു. ഇഷാന്ത് ശർമ, ചേതൻ ശർമ, കപിൽ ദേവ് എന്നിവർ മാത്രമാണ് ഈ വേദിയിൽ അഞ്ച് വിക്കറ്റുകൾ നേടിയിട്ടുള്ളൂ. ഇഷാന്ത് ശർമ 2018ലും ചേതൻ ശർമ 1986ലും കപിൽദേവ് 1979ലുമാണ് ഫൈഫർ നേടിയത്. മത്സരത്തിൽ സിറാജിനു പുറമേ ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി.
അതേസമയം ഒന്നാം ഇന്നിങ്സിൽ 224 റൺസിനാണ് പുറത്തായത്. അർദ്ധ സെഞ്ച്വറി നേടിയ കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 109 പന്തിൽ 57 റൺസാണ് കരുൺ നേടിയത്. എട്ട് ഫോറുകളാണ് മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സായ് സുദർശൻ 38 റൺസും വാഷിംഗ്ടൺ സുന്ദർ 26 റൺസും സ്വന്തമാക്കി ഇംഗ്ലണ്ട് ബൗളിങ്ങിൽ ഗസ് ആറ്റ്കിൻസൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ(സി), കരുണ് നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ(ഡബ്ല്യു), വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടംഗ്.
Mohammed Siraj Create a New Milestone in International Cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."