HOME
DETAILS

ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്

  
July 29 2025 | 16:07 PM

kerala private bus owners to indefinite bus strike

തിരുവനന്തപുരം: നേരത്തെ പിൻവലിച്ച ബസ് സമരം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലേക്ക് ബസ് ഉടമകൾ. സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളാണ് സംസ്ഥാനസർക്കാർ അംഗീകരിക്കാതിരുന്നത്. ഓഗസ്റ്റ് ഒന്നിന് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

ഇന്ന് തിരുവനന്തപുരത്ത് വെച്ച് ബസുടമ സംയുക്ത സമിതി ഭാരവാഹികൾ ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട് കമ്മീഷണർ എന്നിവരുമായി  നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങാൻ ബസ് ഉടമകൾ തീരുമാനിച്ചത്. അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കാൻ ബസ് ഉടമ സംയുക്ത സമിതി തീരുമാനിച്ചതായി സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ അറിയിച്ചു. 

ബസുടമ സംയുക്ത സമിതി ഓഗസ്‌റ്റ് ഒന്നിന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. യോഗത്തിൽ വെച്ച് സമരത്തിന്റെ തീയ്യതി നിശ്ചയിച്ച് പ്രഖ്യാപനം നടത്തുമെന്നും ഹംസ ഏരിക്കുന്നൻ അറിയിച്ചു. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർഡിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദീർഘ ദൂര പെർമിറ്റുകളും ലിമിറ്റഡ് സ്റ്റോപ് പെർമിറ്റുകളും യഥാസമയം പുതുക്കിനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വീണ്ടും അനിശ്ചിത കാല സമരം പ്രഖ്യാപിക്കുക. 

ബസുടമകൾ നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു. പിന്നാലെ അനിശ്ചിതകാല സമരം ആരംഭിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ സമരത്തിന്റെ തലേ ദിവസം സമരം പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടന്ന ചർച്ചകൂടി പരാജയമായതോടെ സമരമല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന അവസ്ഥയിലാണ് സ്വകാര്യ ബസ് ഉടമകൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  3 hours ago
No Image

വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

Kerala
  •  4 hours ago
No Image

ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?

uae
  •  4 hours ago
No Image

ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി 

Kerala
  •  4 hours ago
No Image

ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്

Kerala
  •  4 hours ago
No Image

ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍ 

Kerala
  •  4 hours ago
No Image

സഊദിയിൽ അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്നുവീണ് 23 പേർക്ക് പരുക്ക്; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

Saudi-arabia
  •  4 hours ago
No Image

ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട; ബാരിക്കേഡുകൾ നീക്കാൻ കേന്ദ്രം

auto-mobile
  •  4 hours ago
No Image

വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ ആളുടെ പേര് കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍: അപേക്ഷകന്റെ പേര് സാംസങ്; മാതാപിതാക്കളുടെ പേര് ഐഫോണും സ്മാര്‍ട്ട്‌ഫോണും

National
  •  4 hours ago
No Image

2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ഇന്നലെ വരെ ലഭിച്ചത് ഇരുപതിനായിരത്തിലേറെ അപേക്ഷകൾ

Saudi-arabia
  •  5 hours ago