HOME
DETAILS

ഏഷ്യ കപ്പിൽ അവനുണ്ടാകില്ല, പകരം സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടും: മുൻ ഇന്ത്യൻ താരം

  
July 30 2025 | 05:07 AM

Former Indian player Aakash Chopra talks about sanju samson

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര അവസാനിച്ചു കഴിഞ്ഞാൽ ഏഷ്യാ കപ്പാണ് ഇന്ത്യയുടെ മുന്നിലുള്ളത്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ്‌ ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.

ഇപ്പോൾ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ്ങിൽ ഏതെല്ലാം താരങ്ങൾ കളിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അഭിഷേക് ശർമ്മക്കൊപ്പം മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിന്റെ ഓപ്പണിങ് പൊസിഷനിൽ കളിക്കുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

"ഋഷഭ് പന്തിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ടാവും. എന്നാൽ ഇപ്പോൾ ഇത് സംഭവിക്കില്ല, കാരണം പന്ത് പരുക്കിൽ നിന്നും തിരിച്ചുവരാൻ ഒരുപാട് കാലം സമയം എടുക്കും. അദ്ദേഹം ടി-20 ടീമിന്റെ ഭാഗമായിരുന്നില്ല. സഞ്ജു സാംസൺ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറായി കളിക്കും'' ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്ന്, 2027 വരെ നിഷ്പക്ഷ വേദികളിൽ മാത്രം മത്സരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതാണ് യുഎഇയെ വേദിയാക്കാൻ കാരണം. ബിസിസിഐയാണ് ഔദ്യോഗിക ആതിഥേയർ എങ്കിലും, രാഷ്ട്രീയ പിരിമുറുക്കങ്ങൾ മൂലം ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. മെയ് മാസത്തിൽ ഇന്ത്യ-പാക് സൈനിക സംഘർഷം രൂക്ഷമായതും ധാക്കയിൽ നടന്ന എസിസി യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളും വേദി സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ അധികൃതർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തതോടെ യുഎഇയിൽ ടൂർണമെന്റ് നടത്താനുള്ള തീരുമാനം ഉറപ്പായി.

അതേസമയം മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസമാണ് പന്തിന് പരുക്ക് പറ്റിയത്. 48 പന്തിൽ 37 റൺസ് എടുത്തു നിൽക്കുമ്പോൾ ഇംഗ്ലീഷ് പേസർ ക്രിസ് വോക്സിൻ്റേ ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ബോൾ കോണ്ട് പന്തിൻ്റേ വലതു കാൽ വിരലിന് പരുക്ക് പറ്റിയാണ് പന്ത് റിട്ടേർട്ട് ഹർട്ടായത്. എന്നാൽ പരുക്ക് പോലും വകവെക്കാതെ പന്ത് രണ്ടാം ദിവസവും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിരുന്നു. 74 പന്തിൽ 54 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 

Former Indian player Aakash Chopra has revealed which players will play in the opening position of the Indian team in the Asia Cup Aakash Chopra has said that Malayali superstar Sanju Samson will play in the opening position of the team along with Abhishek Sharma



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  16 hours ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  16 hours ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  17 hours ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  17 hours ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  17 hours ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  17 hours ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  17 hours ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  18 hours ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  18 hours ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  18 hours ago