
മെസിയേക്കാൾ ആ അവാർഡ് നേടാൻ അർഹൻ ഞാനായിരുന്നു: തുറന്നു പറഞ്ഞ് ഇതിഹാസം

2010 സീസണിലെ ബാലൺ ഡി അവാർഡ് നഷ്ടമായതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ നെതർലാൻഡ്‌സ് താരം വെസ്ലി സ്‌നൈഡർ. ലയണൽ മെസിയായിരുന്നു 2010ലെ ബാലൺ ഡി ഓർ നേടിയത്. എന്നാൽ മെസിയേക്കാൾ താൻ ഈ അവാർഡ് നേടാൻ അർഹിച്ചിരുന്നുവെന്നാണ് സ്‌നൈഡർ പറഞ്ഞത്. വിൻവിന്നിന് നൽകിയ അഭിമുഖത്തിലാണ് മുൻ നെതർലാൻഡ്‌സ് താരം ഇക്കാര്യം പറഞ്ഞത്.
''സത്യം പറഞ്ഞാൽ, അത് എന്നെ ദുഃഖിപ്പിക്കുന്നു. 2010 എനിക്ക് അസാധാരണമായ ഒരു വർഷമായിരുന്നു. ചാമ്പ്യൻസ് ലീഗ്, ആഭ്യന്തര ടൂർണമെന്റ് ഡംബിൾസ് കിരീടം, ലോകകപ്പ് ഫൈനൽ എന്നിവയിലെല്ലാം എല്ലാം നൽകിയതായി ഞാൻ കരുതി. പക്ഷെ മെസിയാണ് ബാലൺ ഡി ഓർ നേടിയത്. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. എന്നാലും 2010നെ ഓർമ്മിപ്പിക്കുന്ന ആളുകൾ ഞാൻ എന്താണ് ആ സീസണിൽ ചെയ്തതെന്ന് കണ്ടവരാണ്. അതാണ് വളരെ പ്രധാനം'' വെസ്ലി സ്‌നൈഡർ പറഞ്ഞു.
2009ലാണ് സ്‌നൈഡർ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ എത്തുന്നത്. തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനമാണ് സ്‌നൈഡർ ഇറ്റാലിയൻ വമ്പന്മാരാക്കായി നടത്തിയത്, യുവേഫ ചാമ്പ്യൻസ് ലീഗ്, സീരി എ, കോപ്പ ഇറ്റാലിയ എന്നീ കിരീടങ്ങളാണ് സ്‌നൈഡർ ഇന്റർ മിലാനൊപ്പം നേടിയത്. ആ വർഷം നടന്ന ഫിഫ ലോകകപ്പ് ഫൈനൽ വരെ നെതർലാൻഡ്സിനെ എത്തിക്കാനും സ്‌നൈഡർക്ക് സാധിച്ചു. എന്നാൽ ഫൈനൽ പോരാട്ടത്തിൽ സ്പെയ്നിനോട് പരാജയപ്പെട്ട് ഓറഞ്ച് പടക്ക് കിരീടം നഷ്ടമാവുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയ്ൻ നെതർലാൻഡ്സിനെ കീഴടക്കിയത്.
ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ആ വർഷത്തെ ബാലൺ ഡി ഓറിനും സ്‌നൈഡർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. എന്നാൽ മെസിയാണ് ബാലൺ ഡി ഓർ സ്വന്തമാക്കിയത്. മുൻ സ്പാനിഷ് താരങ്ങളായ ആന്ദ്രേ ഇനിയേസ്റ്റ, സാവി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്.
Former Netherlands star Wesley Sneijder has opened up about missing out on the 2010 Ballon dOr Lionel Messi won the 2010 Ballon dOr but Sneijder said he deserved to win the award more than Messi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി
National
• a day ago
ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍
National
• a day ago
മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
National
• a day ago
UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ
uae
• a day ago
ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
qatar
• a day ago
മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• a day ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്
International
• a day ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• a day ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• a day ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• a day ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• a day ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• a day ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• a day ago