HOME
DETAILS

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

  
July 30 2025 | 17:07 PM

Human Rights Commission issued directive to ksrtc to allow special seats for senior citizen in all buses

കോട്ടയം: കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ്. സീനിയർ സിറ്റിസൺസിനായി സീറ്റുകൾ റിസർവ് ചെയ്യണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. സീറ്റ് സംവരണത്തിൽ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതിനായി ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ അടക്കം മാറ്റം വരുത്തണമെന്നുമാണ് നിർദേശം. 

നേരത്തെ ഓൺലൈനായി സീറ്റുകൾ റിസർവ് ചെയ്യുമ്പോൾ മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. ഇത്തരം ബസുകളിൽ ജനറൽ സീറ്റുകളിൽ മുതിർന്ന പൗരൻമാർക്ക് യാത്ര ചെയ്യാമെന്നായിരുന്നു കെഎസ്ആർടിസി പറഞ്ഞത്. ഈ രണ്ട് വാദങ്ങളും തള്ളിയ കമ്മീഷൻ, മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നൽകേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

എറണാകുളം മുതൽ കോട്ടയം വരെ ഓൺലൈൻ റിസർവേഷൻ ചെയ്ത മുതിർന്ന പൗരന്മാർക്ക് റിസർവ് ചെയ്ത സീറ്റിൽ നിന്ന് മറ്റൊരാൾക്കായി മാറിക്കൊടുക്കേണ്ടി വന്നതായി ആരോപിച്ച് വടവാതൂർ സ്വദേശി ജയിംസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. സർക്കാർ ഉത്തരവ് അനുസരിച്ച് ഓൺലൈൻ റിസർവേഷനില്ലാത്ത സർവ്വീസുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് സംവരണം ചെയ്തിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.

KSRTC buses in Kerala must reserve seats for senior citizens. No bus-type discrimination (ordinary, fast, super-fast, etc.). Online booking system should be updated to reflect this change.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗഹൃദ മത്സരത്തിൽ ബഹ്റൈനെ ഒരു ​ഗോളിന് പരാജയപ്പെടുത്തി യുഎഇ

uae
  •  7 days ago
No Image

കോഹ്‍ലിയേക്കാൾ ശക്തൻ, പന്തെറിയാൻ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ഷഹീൻ അഫ്രീദി

Cricket
  •  7 days ago
No Image

എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27 മുതൽ റിയാദിൽ

Saudi-arabia
  •  7 days ago
No Image

മുന്നിലുള്ളത് ചരിത്രനേട്ടം; മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനാവാൻ റൊണാൾഡോ ഇറങ്ങുന്നു

Football
  •  7 days ago
No Image

80,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഉയരത്തിൽ; കിട്ടാക്കനിയാകുമോ സ്വർണം

Economy
  •  7 days ago
No Image

ആഗോള വിപുലീകരണ പദ്ധതി തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്; ബ്രിട്ടണില്‍ പുതിയ 2 ഷോറൂമുകള്‍ കൂടി തുറന്നു

uae
  •  7 days ago
No Image

ദമ്മാം-ദമാസ്കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ച് ഫ്ലൈനാസ്; സർവിസ് ഒക്ടോബർ മൂന്ന് മുതൽ

Saudi-arabia
  •  7 days ago
No Image

24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം

uae
  •  7 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ അവസരം അർഹിക്കുന്നുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ഗെയ്ൽ

Cricket
  •  7 days ago
No Image

വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍

Kerala
  •  7 days ago