കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെഡിടി ഇസ്ലാം ആർട്സ് കോളേജിൽ സൺഷേഡ് ഇടിഞ്ഞുവീണ് നാല് വിദ്യാർഥികൾക്ക് പരുക്ക്. തലനാരിഴക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് മുകളിലുള്ള സൺഷേഡിന്റെ ഭാഗം തകർന്ന് വീണത്.
അപകടത്തിൽ നാല് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഒരു വിദ്യാർഥിയുടെ തലയ്ക്ക് കാര്യമായ പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ കോഴിക്കോട്ടെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൺഷേഡ് ഇടിഞ്ഞുവീഴുന്നതിന് തൊട്ടുമുൻപ് വരെ കെട്ടിടത്തിന് താഴെ മറ്റ് വിദ്യാർഥികളും ഉണ്ടായിരുന്നു. ആ സമയത്താണ് സൺഷേഡ് തകർന്ന് വീഴുന്നതെങ്കിൽ വലിയൊരു ദുരന്തത്തിലേക്ക് നയിക്കുമായിരുന്നു. കെട്ടിടത്തിന് മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണോ അപകടം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചു.
sunshade collapse at JDT Islam Arts College Kozhikode injures four students; narrowly avoids major tragedy. injured shifted to hospital for treatment. latest update on Kozhikode college accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."