HOME
DETAILS

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

  
July 31 2025 | 02:07 AM

Cyanide presence Narco analysis for son to solve mystery of teachers death

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തിൽ അധ്യാപിക മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ നാർക്കോ അനാലിസിസ് പരിശോധന. കൊയിലാണ്ടി സ്വദേശിയായ അധ്യാപികയുടെ മകന്റെ നാർക്കോ അനാലിസിസ് പരിശോധനയാണ് സംഭവം നടന്ന് നാല്‌വർഷത്തിന് ശേഷം ഗുജറാത്തിലെ ഗാന്ധിനഗറിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയത്. അധ്യാപികയുടെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. 

എന്നാൽ മരണകാരണത്തിലെ ദുരൂഹതകളാണ് പൊലിസിനെ നാർക്കോ അനാലിസിസ് വരെ എത്തിച്ചത്.  നാർക്കോ അനാലിസിസ് പരിശോധനാ ഫലം ലഭിക്കണമെങ്കിൽ പൊലിസ് തുക അടയ്ക്കണം. കഴിഞ്ഞ ദിവസം  ആഭ്യന്തരവകുപ്പ് 95,020 രൂപ അനുവദിച്ചതോടെ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. 

2021 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദ സംഭവം. നടക്കാവ് സ്‌റ്റേഷൻ പരിധിയിലെ മാനസികരോഗ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച 53 വയസുള്ള അധ്യാപികയാണ് മരിച്ചത്. സംഭവത്തിൽ മകന്റെ പരാതിയിൽ നടക്കാവ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എസ്.ഐ കൈലാസ്‌നാഥ് ആയിരുന്നു കേസന്വേഷിച്ചത്.  അധ്യാപിക മരിക്കുമ്പോൾ വായയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നിരുന്നതായി കേസന്വേഷിച്ച എസ്.ഐ പറഞ്ഞു. എങ്കിലും പരിശോധിച്ച ഡോക്ടറുടെ മൊഴിയിൽ സംശയാസ്പദമായി ഒന്നുമുണ്ടായിരുന്നില്ല. ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത ശരിവയ്ക്കുന്ന മറുപടിയായിരുന്നു പൊലിസിന് ലഭിച്ചത്. 

മരണകാരണം ആന്തരിക രക്തസ്രാവമായേക്കാമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. തുടർന്ന് വിശദപരിശോധനയ്ക്കായി കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് ആന്തരികാവയവങ്ങൾ അയച്ചു.  രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു പരിശോധനാഫലം. 

സയനൈഡ് പോലുള്ള വസ്തു ആണെന്നും പൊലിസിന് വിവരം ലഭിച്ചു. ഇതോടെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയേറി. അധ്യാപിക മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് വിദേശത്തുള്ള മകൻ തിരിച്ചെത്തിയത്. മരണ ദിവസവും മകൻ ഒപ്പമുണ്ടായിരുന്നു. അധ്യാപികയുടെ ഭർത്താവും ചികിത്സാകേന്ദ്രത്തിലുണ്ടായിരുന്നു. ഇരുവരെയും പൊലിസ് ചോദ്യം ചെയ്‌തെങ്കിലും സംശയം അവശേഷിച്ചു. ഇതോടെ മറ്റുബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വർഷങ്ങൾക്ക് മുമ്പേ തന്നെ മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു അധ്യാപികയെന്നായിരുന്നു അന്വേഷണത്തിൽ വ്യക്തമായത്. 

മരണത്തിൽ ആർക്കും യാതൊരുസംശയവും ഉണ്ടായിരുന്നില്ല. എന്നാൽ സംശയസാധ്യതകൾ നിലനിൽക്കുന്നതിനാൽ പൊലിസ് മകന്റെ നുണ പരിശോധന നടത്തി. ഈ പരിശോധനാ ഫലത്തിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പിന്നീടാണ് വിശദപരിശോധനയ്ക്കായി നാർക്കോ അനാലിസിസിന് വിധേയനാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇൻസ്പെക്ടർ എൻ.പ്രജീഷാണ് കേസന്വേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

National
  •  4 hours ago
No Image

ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

National
  •  4 hours ago
No Image

അമേരിക്കയിൽ താമസമാക്കിയ വ്യക്തിയുടെ 1.5 കോടിയുടെ വീടും സ്ഥലം വ്യാജരേഖയിൽ തട്ടിയെടുത്തു; 'മെറിനെ വളർത്തുമകളാക്കിയ' അൻവർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ

uae
  •  5 hours ago
No Image

'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു

International
  •  5 hours ago
No Image

അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ 

Cricket
  •  5 hours ago
No Image

നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ

uae
  •  5 hours ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് 

Kerala
  •  6 hours ago
No Image

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം

qatar
  •  6 hours ago
No Image

ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്

International
  •  6 hours ago