HOME
DETAILS

ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ

  
July 31 2025 | 03:07 AM

The BJP state unit is again embroiled in the incident of the arrest and imprisonment of nuns in Chhattisgarh

കോഴിക്കോട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട സംഭവത്തിൽ ബി.ജെ.പി സംസ്ഥാന ഘടകം വീണ്ടും കുരുക്കിൽ. കന്യാസ്ത്രീകൾ ചെയ്തത് ഗുരുതര കുറ്റമാണെന്ന് ഹിന്ദുത്വസംഘടനകൾ നിലപാടെടുത്തത് ഈ വിഷയത്തിൽ മുഖം രക്ഷിക്കാൻ നീക്കം നടത്തുന്ന സംസ്ഥാന പ്രസിഡന്റിനും മറ്റ് നേതാക്കൾക്കും തിരിച്ചടിയായി.

ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ പാർട്ടി ശ്രമിക്കുന്നതിനിടെയുണ്ടായ അറസ്റ്റ് സംസ്ഥാന ഘടകത്തെ  പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സഭാ നേതൃത്വവും വിശ്വാസിസമൂഹവും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് പ്രതിഷേധം തണുപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ നീക്കം തുടങ്ങിയത്. 

ഇതിൻ്റെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണിയെ ഛത്തീസ്ഗഡിലേക്ക് അയച്ചിരുന്നു. അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത സംഘ്പരിവാറുകാർ വിമർശനം തുടങ്ങിയത്. 

തീവ്രഹിന്ദുത്വർക്കൊപ്പം ചേർന്ന് കെ.സുരേന്ദ്രൻ വിഭാഗവും സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കങ്ങളെ എതിർക്കുന്നുണ്ട്. തന്നെ അനുകൂലിക്കുന്നവരെ വെട്ടി നിരത്തുന്ന രാജീവ് ചന്ദ്രശേഖറിനെതിരേ കിട്ടിയ അവസരം ഉപയോഗിക്കുകയാണ് കെ.സുരേന്ദ്രൻ. 

ബജ്‌റംഗ്ദളാണ് ഛത്തീസ്ഗഡിൽ ആക്രമണം നടത്തിയതെന്നും അതിന് തങ്ങളുമായി ബന്ധമില്ലെന്നുമുള്ള രാജീവിന്റെ വാദം തീവ്രവിഭാഗം  ഖണ്ഡിക്കുന്നു. സംഘ്പരിവാർ സംഘടനയായ ഹിന്ദു ഐക്യവേദിയുടെ യുവജന വിഭാഗമാണ് ബജ്‌റംഗ്ദൾ എന്നും ഇന്നലെ പാർട്ടിയിലേക്ക് കയറിവന്ന രാജീവ് ചന്ദ്രശേഖറിന് ഇതൊന്നും മനസിലാവില്ലെന്നും സംഘ്പരിവാർ സൈബർ വിങ്ങുകൾ കുറ്റപ്പെടുത്തുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു, ആർ.എസ്.എസ് നേതാവ് കെ.ഗോവിന്ദൻകുട്ടി എന്നിവരും ബി.ജെ.പി നേതൃത്വത്തിൻ്റെ അനുനയ നീക്കങ്ങളെ എതിർക്കുകയാണ്. 

ഇതോടൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ അടുത്ത അനുയായി ആയ  അനൂപ് ആന്റണിക്കെതിരേയും സംഘ്പരിവാർ അനുകൂലികൾ കടുത്ത സൈബർ ആക്രമണമാണ് നടത്തുന്നത്. ഇയാൾ ഏത് വകയിലാണ് ബി.ജെ.പിയുടെ ഭാവി ആയതെന്ന് മനസിലാകുന്നില്ല. ജോർജ് കുര്യനല്ല അനൂപ് ആന്റണി. കുര്യൻ നമ്മുടെ വികാരമാണ്. അനൂപ് നമ്മൾ കരുതിയിരിക്കേണ്ട അപകടവും എന്ന മുന്നറിയിപ്പും സംഘ്പരിവാർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  2 days ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  2 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  2 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  2 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  2 days ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  2 days ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  2 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  2 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  2 days ago