
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

2026 ഫിഫ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി നേടികൊടുക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പോർച്ചുഗൽ താരം ജാവോ ഫെലിക്സ്. റൊണാൾഡോ തന്റെ കരിയറിൽ ഒരു ലോകകപ്പ് അർഹിക്കുന്നുണ്ടെന്നും റൊണാൾഡോ തന്റെ ആരാധനാപാത്രമാണെന്നും ജാവോ ഫെലിക്സ് പറഞ്ഞു.
''ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് നേടാൻ അർഹനാണ്. ലോകകപ്പ് നേടാനായി ഞങ്ങൾ അദ്ദേഹത്തെ സഹായിക്കും. അത് അദ്ദേഹത്തിന്റെ സ്വപ്നമാണ്. അദ്ദേഹത്തിന് നഷ്ടമായ ഒരേയൊരു കിരീടം ലോകകപ്പാണ്. ഫുട്ബോളിലെ എന്റെ ആരാധനാപാത്രമാണ് റൊണാൾഡോ. എല്ലാ മേഖലയിലും അദ്ദേഹം എനിക്ക് ഒരു മാതൃകയാണ്. ഞാൻ നേരിട്ട് കണ്ട മുതൽ ലോകത്തിലെ ഏറ്റവും മികച്ച താരമായിരുന്നു അദ്ദേഹം'' ജാവോ ഫെലിക്സ് പറഞ്ഞു.
ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
അതേസമയം അടുത്തിടെ യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗൽ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്.
മത്സരത്തിൽ പോർച്ചുഗൽ സമനില ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയായിരുന്നു. ഈ ഗോളോടെ മറ്റൊരു റെക്കോർഡും റൊണാൾഡോ തന്റെ പേരിൽ എഴുതി ചേർത്തു. യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് റൊണാൾഡോ മാറിയത്. തന്റെ നാല്പതാം വയസിലാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്.
Portugal star Joao Felix has said that he will win the 2026 FIFA World Cup for Cristiano Ronaldo Joao Felix said that Ronaldo deserves a World Cup in his career and that Ronaldo is his idol
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ
Kerala
• a day ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ
Kerala
• a day ago
ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്
National
• 2 days ago
മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
National
• 2 days ago
തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍
Saudi-arabia
• 2 days ago
സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി
National
• 2 days ago
ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
uae
• 2 days ago
ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ
Tech
• 2 days ago
പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട
Kerala
• 2 days ago
ഷിംലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു: ബുൾഡോസർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
National
• 2 days ago
വൈദ്യുതി വേലി: അനധികൃത ഉപയോഗത്തിനെതിരെ കെഎസ്ഇബിയുടെ കർശന മുന്നറിയിപ്പ്
Kerala
• 2 days ago
പി എസ് സി പരീക്ഷയിൽ വിജയിക്കുന്നേയില്ല; ഒടുവിൽ പൊലീസ് യൂണിഫോം ധരിച്ച് യാത്ര; ആലപ്പുഴയിൽ യുവാവ് റെയിൽവേ പൊലിസിന്റെ പിടിയിൽ
Kerala
• 2 days ago
അനുമതിയില്ലാതെ തൊഴിലാളികളുടെ ഫോട്ടോ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സഊദി മാനവ വിഭവശേഷി മന്ത്രാലയം
Saudi-arabia
• 2 days ago
പൗരത്വ തട്ടിപ്പ് കേസില്‍ സഊദി കവിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷ
Kuwait
• 2 days ago
വ്യാജ എയര്‍ലൈന്‍ ടിക്കറ്റ് പ്രൊമോഷന് ഓഫറുകളില്‍ വീഴുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദേശവുമായി കുവൈത്ത്
Kuwait
• 2 days ago
പ്രൊഫ. എം.കെ. സാനു അന്തരിച്ചു
Kerala
• 2 days ago
വായു മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചു; മുസഫയിലെ വ്യാവസായിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു
uae
• 2 days ago
ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി
National
• 2 days ago
പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറുപേർ അറസ്റ്റിൽ
Kerala
• 2 days ago
'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും'; വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ കൊലവിളി
Kerala
• 2 days ago