HOME
DETAILS

കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു

  
July 31 2025 | 15:07 PM

teacher brutality to student burned on the hand for poor writing

മുംബൈ: കൈയക്ഷരം മോശമായതിന് വിദ്യാർഥിയോട് ട്യൂഷൻ അധ്യാപികയുടെ ക്രൂരത. കയ്യിൽ മെഴുകിതിരികൊണ്ട് പൊള്ളിച്ചാണ് അധ്യാപിക കുട്ടിയെ ശിക്ഷിച്ചത്. മുംബൈ മലഡ് ഈസ്റ്റിലാണ് സംഭവം. എട്ട് വയസ്സുള്ള മുഹമ്മദ് ഹംസ ഖാൻ എന്ന കുട്ടിയുടെ ഇടത്തെ കയ്യിലാണ് പൊള്ളലേറ്റത്. സംഭവത്തിൽ രാജശ്രീ റാത്തോർ എന്ന അധ്യാപികക്കെതിരെ പൊലിസ് കേസെടുത്തു.

ഗോരേഗാവിലെ ഒരു സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ്. മലാദിലെ ജെ.പി ഡെക്സ് കെട്ടിടത്തിൽ താമസിക്കുന്ന രാജശ്രീ റാത്തോഡിന്റെ അടുത്ത് എല്ലാ വൈകുന്നേരവും ട്യൂഷനായി വിദ്യാർഥി പോകാറുണ്ടായിരുന്നു. കുട്ടി മാതാപിതാക്കൾക്കും മൂത്ത സഹോദരിക്കുമൊപ്പം മലഡ് ഈലാസ്റ്റിണ് താമസിക്കുന്നത്. കുട്ടിയുടെ പിതാവ് ഒരു കച്ചവടക്കാരനാണ്. വൈകുന്നേരം 7 മുതൽ രാത്രി 9 വരെയാണ് ട്യൂഷൻ. പിതാവ് കച്ചവട തിരക്കിൽ ആയതിനാൽ സഹോദരിയാണ് കുട്ടിയെ സ്ഥിരമായി ട്യൂഷന് വിടാറുള്ളത്. 

സംഭവദിവസവും കുട്ടിയുടെ സഹോദരി അവനെ ട്യൂഷനു വിടാൻ പോയിരുന്നു. രാത്രിയിൽ, അധ്യാപിക കുട്ടിയുടെ പിതാവിനെ വിളിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പതിവുപോലെ മകളെ അയാൾ പറഞ്ഞയച്ചു. എന്നാൽ അവിടെയെത്തിയ സഹോദരി, കുട്ടി കരയുന്നതും കൈയിൽ പൊള്ളലേറ്റ പാടുകളും കണ്ട് അധ്യാപികയോട് കാര്യം അന്വേഷിച്ചെങ്കിലും അതൊരു നിസ്സാര പ്രശ്നമാണെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു. 

എന്നാൽ വീട്ടിലെത്തിയപ്പോൾ, കുട്ടി പിതാവിനോട് അധ്യാപിക തന്റെ കൈപ്പത്തിയിൽ കത്തുന്ന മെഴുകുതിരി കൊണ്ട് പൊള്ളിച്ചതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം പിതാവ് പരാതി നൽകുകയായിരുന്നു. 

സംഭവത്തിൽ ട്യൂഷൻ അധ്യാപികക്കെതിരെ പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

 

In a shocking incident of teacher brutality, an 8-year-old boy was burned on the hand with a candle by his tuition teacher for having poor handwriting. The incident took place in Malad East, Mumbai. The victim, Mohammed Hamsa Khan, suffered burn injuries on his left hand. Following the incident, the police have registered a case against the teacher, identified as Rajashree Rathore.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  5 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  5 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  5 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  6 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  6 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  6 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  6 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  6 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  7 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  7 hours ago