HOME
DETAILS

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

  
July 31 2025 | 14:07 PM

40man married 13 year old girl child marriage arrested

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ 40 കാരൻ 13 വയസ്സുള്ള ഒരു പെൺകുട്ടിയെ ബാലവിവാഹം ചെയ്തു. ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് കണ്ടിവാഡയിൽ നിന്നുള്ള ശ്രീനിവാസ് ഗൗഡ് പെൺകുട്ടിയെ വിവാഹം ചെയ്തത്. പെൺകുട്ടിയുടെ അമ്മയും വിവാഹത്തിന് കൂട്ടുനിന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പൊലിസ് അഞ്ചുപേർക്കെതിരെ കേസെടുത്തു. 

പെൺകുട്ടിയെ വിവാഹം ചെയ്ത ശ്രീനിവാസ് ഗൗഡ്, ഇയാളുടെ ആദ്യ ഭാര്യ യാദമ്മ, പെൺകുട്ടിയുടെ അമ്മ, വിവാഹ ബ്രോക്കർ പെന്റയ്യ, പുരോഹിതൻ ആഞ്ജനേയുലു എന്നിവർക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്.

എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ വിവാഹം നടന്നത് മെയ് 30 ന് ആണെന്നാണ് വിവരം. പെൺകുട്ടി തന്റെ അധ്യാപികയോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അധ്യാപിക തഹസിൽദാറെയും പൊലിസിനേയും ജില്ലാ ശിശു സംരക്ഷണ അംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു. 

പിന്നാലെ ജില്ലാ ശിശു സംരക്ഷണ അംഗങ്ങളും പൊലിസും എത്തി പെൺകുട്ടിയെ മോചിപ്പിച്ചു. പെൺകുട്ടിയെ സുരക്ഷയ്ക്കും സഹായം നൽകുന്നതിനും വേണ്ടി സഖി സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ് എന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ പ്രവീൺ കുമാർ പറഞ്ഞു. ഏകദേശം രണ്ട് മാസമായി പെൺകുട്ടിയും ശ്രീനിവാസ് ഗൗഡും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിനാൽ, ശ്രീനിവാസ് ഗൗഡിനെതിരെ പോക്സോ വകുപ്പ് പ്രകാരവും കേസെടുക്കും.

സംഭവത്തിൽ നന്ദിഗമ പൊലിസ് അന്വേഷണം തുടരുകയാണ്. വിവാഹത്തിന് കൂട്ടുനിന്ന കൂടുതൽ പേരുണ്ടെങ്കിൽ അവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇൻസ്‌പെക്ടർ പ്രസാദ് പറഞ്ഞു.

അതേസമയം, തെലങ്കാനയിൽ ഈ വർഷം ഇത്തരത്തിലുള്ള 44 കേസുകളും കഴിഞ്ഞ വർഷം 60 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു. ഇത്തരത്തിലുള്ള നിയമവിരുദ്ധ വിവാഹങ്ങൾക്ക് കാരണം ദാരിദ്രം അല്ലെന്നും, മറിച്ച് പെൺകുട്ടികൾ ഒളിച്ചോടുമെന്ന ഭയം ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

In a disturbing case of child marriage, a 40-year-old man from Kandivada in Ranga Reddy district, Telangana, married a 13-year-old girl. The marriage was carried out with the consent of his first wife, and shockingly, the girl’s mother also supported the marriage. After the incident came to light, police registered a case against five people involved in the illegal act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  4 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  4 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  4 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  4 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  5 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  5 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  5 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  5 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  6 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  6 hours ago