HOME
DETAILS

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

  
November 16, 2025 | 3:55 AM

Pakistan approves ferry service connecting Gwadar with Oman

മസ്‌കത്ത്: ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാക്കി പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി. ഗൾഫ് രാജ്യങ്ങളിലേക്കും ഇറാനിലേക്കും സർവീസ് നടത്താനുള്ള അന്തർദേശീയ ഫെറി ലൈസൻസ് ‘സി കീപ്പേഴ്സ്’ എന്ന ഗ്ലോബൽ ഓപ്പറേറ്റർക്ക് അനുവദിച്ചതിനു പിന്നാലെയാണ് ഗ്വാദറിൽ നിന്ന് ഒമാനിലേക്ക് ഫെറി സർവീസ് ആരംഭിക്കാൻ പാക്കിസ്ഥാൻ സർക്കാർ അംഗീകാരം നൽകിയത്.

  വിശദാംശങ്ങൾ അന്തിമപ്പെടുത്താൻ ഉടൻ തന്നെ ഒരു ഒമാനി പ്രതിനിധി സംഘം പാക്കിസ്ഥാൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വർധിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു. സേവനം ആരംഭിക്കുന്നതിനായി ഇസ്ലാമാബാദും മസ്‌കത്തും ഉടൻ ഒരു ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കും.

ഫെറി ലൈസൻസ് പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരകാര്യ മന്ത്രാലയങ്ങൾ, പാക്കിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷൻ, തുറമുഖ അതോറിറ്റികൾ എന്നിവയുടെ സംയുക്ത സമിതിയാണ് പരിശോധിച്ച് അനുവദിച്ചത്. 

പുതിയ ഫെറി സർവീസ് ഇറാനും ഇറാഖും ലക്ഷ്യമാക്കി പോകുന്ന തീർത്ഥാടകർ, ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസി തൊഴിലാളികൾ, യാത്രക്കാർ എന്നിവർക്കെല്ലാം ഗുണകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. കരമാർഗങ്ങളിലെ സമ്മർദം കുറയ്ക്കുകയും വിമാനയാത്രയ്ക്കു പകരം കുറഞ്ഞ ചെലവിൽ സഞ്ചാര സൗകര്യം ഒരുക്കുകയും ചെയ്യുന്നതാണ് സേവനത്തിന്റെ ലക്ഷ്യം.

Pakistan has approved a ferry service linking Gwadar with Oman after granting its first international ferry licence to Sea Keepers, a global operator authorised to run routes to Gulf countries and Iran.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  an hour ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  2 hours ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  2 hours ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  2 hours ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  2 hours ago
No Image

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

Kerala
  •  2 hours ago
No Image

സീറ്റ് നിഷേധിച്ചതിൽ മനോവിഷമം; ബിജെപി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  3 hours ago
No Image

ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം കമ്പനികൾ; 148,000 സന്ദർശകർ: ദുബൈ എയർഷോക്ക് നാളെ തുടക്കം

uae
  •  3 hours ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

Kerala
  •  3 hours ago
No Image

എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ

National
  •  3 hours ago