HOME
DETAILS

പഞ്ചാബിലെ ജലന്ധറില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്മാരകം; ഉദ്ഘാടനം ആഗസ്റ്റ് 22ന്

  
Web Desk
August 03 2025 | 10:08 AM

Cultural Centre in Punjab Dedicated to Panakkad Mohammedali Shihab Thangal to be Inaugurated on August 22

 

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കായി സ്മാരകം ഒരുങ്ങി. ആഗസ്റ്റ് 22ന് ഉദ്ഘാടനം നടക്കും. നാല് നില കെട്ടിടത്തിലാണ് സാംസ്‌കാരിക കേന്ദ്രം തയാറാക്കിയിരിക്കുന്നത്. പഞ്ചാബിലെ ജലന്ധര്‍ പഗ്വാഡ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള സ്മാരകം നിര്‍മിച്ചത്.

കള്‍ച്ചറല്‍ സെന്റര്‍ എന്ന നിലക്ക് നിര്‍മിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരകത്തില്‍ വിപുലമായ ലൈബ്രറിയും മിനി കോണ്‍ഫറന്‍സ് ഹാളും പ്രാര്‍ഥനാ റൂമുകളും 20 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റലും രക്ഷിതാക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഗസ്റ്റ് റൂമുകളും വിദ്യാര്‍ത്ഥികള്‍ക്കായി മെസ് സൗകര്യവും പ്രവര്‍ത്തിക്കുന്നതായിരിക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം കേരളത്തില്‍ നിന്നുളള എഞ്ചിനിയര്‍മാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും മേല്‍നോട്ടത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അയ്യായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സാംസ്‌കാരിക കേന്ദ്രം ഉപകരിക്കും എന്നാണ് കണക്കാക്കുന്നത്.

സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 22ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുക. നിലവില്‍ എംഎസ്എഫ് ദേശിയ വൈസ് പ്രസിഡന്റും മുന്‍ ലൗലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ മണ്ണാര്‍ക്കാട് സ്വദേശി അസ്‌ലം, അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അസൗകര്യങ്ങളെ ചൂണ്ടിക്കാണിച്ച് 2015ല്‍ വിഡിയോ പങ്കുവെച്ചിരുന്നു.

തുടര്‍ന്ന് മുനവറലി ശിഹാബ് തങ്ങള്‍ അസ്‌ലമിനെ ബന്ധപ്പെടുകയും പിന്നാലെ മുനവറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു. ഈ ട്രസ്റ്റിന്റെ കീഴില്‍ 2017ല്‍ 15 സെന്റ് സ്ഥലം വാങ്ങി. സാംസ്‌കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു. കോവിഡ് കാലത്ത് നിര്‍മാണ പ്രവൃത്തികള്‍ മുടങ്ങിപ്പോയിരുന്നു. 2023ലാണ് നിര്‍മാണം പുനരാരംഭിച്ചത്. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഉദ്ഘാടനത്തിന് മുമ്പ് അവസാനവട്ട മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  5 hours ago
No Image

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം

Kerala
  •  6 hours ago
No Image

പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു

Kerala
  •  6 hours ago
No Image

അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 hours ago
No Image

കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

Saudi-arabia
  •  6 hours ago
No Image

നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ

National
  •  7 hours ago
No Image

ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ

uae
  •  7 hours ago
No Image

അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ

Kerala
  •  7 hours ago
No Image

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു

National
  •  7 hours ago