സഊദി വിനോദസഞ്ചാരി ജനീവ തടാകത്തിൽ മുങ്ങിമരിച്ചു
ദുബൈ: സ്വിറ്റ്സർലൻഡിലെ ജനീവ തടാകത്തിൽ സഊദി പൗരൻ മുങ്ങിമരിച്ചതായി ജനീവയിലെ സഊദി കോൺസുലേറ്റ് സ്ഥിരീകരിച്ചു. തടാകത്തിൽ മുങ്ങിമരിച്ച സഊദി പൗരന്റെ കേസ് കൈകാര്യം ചെയ്യുന്നതായി കോൺസുലേറ്റ് അറിയിച്ചു.
എക്സിലെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, ഇയാളുടെ മൃതദേഹം സഊദി അറേബ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വിസ് അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി കോൺസുലേറ്റ് വ്യക്തമാക്കി.
സംഭവത്തിത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. മരിച്ചയാളുടെ കുടുംബത്തിന് മുഴുവൻ ജീവനക്കാരും അനുശോചനം അറിയിക്കുന്നതായി കോൺസുലേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
The Saudi Consulate General in Geneva has confirmed the death of a Saudi citizen who drowned in Lake Geneva. The consulate is working closely with Swiss authorities to complete the necessary procedures for repatriating the body to Saudi Arabia. While the consulate hasn't provided further details on the incident, reports suggest the victim was a student
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."