HOME
DETAILS

ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി

  
August 04 2025 | 07:08 AM

Bahrain set to ban electric shisha and e-cigarettes

 

മനാമ: ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷ, ഇ-സിഗരററ്റ് എന്നിവ നിരോധിക്കുന്നു. ഇത് സംബന്ധിച്ചു അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ശ്വാസകോശത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളാണ് ഇ-ഷീഷയില്‍ ഉള്ളതെന്ന് വിവിധ മെഡിക്കല്‍ പഠനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ ആണ് നീക്കം. നിയമനടപടികള്‍ക്ക് പുറമേ ആരോഗ്യ വകുപ്പുകളും സ്‌കൂളുകളും ഇ-സിഗരറ്റ് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ശക്തമാക്കണമെന്നുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ കരട് തയാറാക്കിയിട്ടുണ്ട്.

 ഇ-സിഗരറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടികളിലും കൗമാരക്കാരിലും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് എംപി ജലാല്‍ കസം അല്‍ മഹ്ഫൂദ് അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇ-സിഗരറ്റുകള്‍ക്കും ഷീഷകള്‍ക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത് യുവാക്കള്‍ക്കിടയില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത സിഗരറ്റുകളെ അപേക്ഷിച്ച് ഇ-സിഗരറ്റുകള്‍ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, കാനഡ, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഇ-സിഗരറ്റ് ഉപയോഗം തടയാന്‍ കഴിഞ്ഞത് ഒരു പോസിറ്റീവ് അനുഭവം ആണെന്ന് നിരോധനത്തേ അനുകൂലിക്കുന്നവർ പറഞ്ഞു.

Bahrain set to ban electric shisha and e-cigarettes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  6 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  6 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  7 hours ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  7 hours ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  7 hours ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  7 hours ago
No Image

വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  7 hours ago
No Image

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്

uae
  •  8 hours ago
No Image

വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  8 hours ago
No Image

വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംന​ഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ? 

National
  •  8 hours ago