HOME
DETAILS

അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് മുടങ്ങരുത്; നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

  
October 25, 2025 | 12:03 PM

milk-and-eggs-are-provided-anganwadi-human rights commission statement

തിരുവനന്തപുരം: അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടയും പാലും മുടങ്ങരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. കുഞ്ഞുങ്ങള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യണമെന്ന് വ്യക്തമാക്കി വനിതാശിശു വികസന ഡയറക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അങ്കണവാടികള്‍ പാലിക്കുന്നതായി ഡയറക്ടര്‍ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. 

തിരുവനന്തപുരം അര്‍ബല്‍ 3 ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ കൃത്യമായ അളവില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന പരാതിയിലാണ് കമ്മീഷന്റെ നടപടി. വിഷയത്തില്‍ വനിതാശിശു വികസന ഡയറക്ടറില്‍ നിന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.

ആഴ്ചയില്‍ 2 ദിവസം മുട്ടയും രണ്ടു ദിവസം പാലും നല്‍കുന്ന പദ്ധതി 2022-23 ലാണ് ആരംഭിച്ചതെന്ന് ഡയറക്ടര്‍ അറിയിച്ചു. 2022 മേയ് 20 ന് വനിതാശിശു വികസന ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഒരു കുട്ടിയ്ക്ക് 125 മില്ലിലിറ്റര്‍ പാല്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം സര്‍ക്കുലറിലെ നിര്‍ദ്ദേശാനുസരണമല്ല പരാതിയുയര്‍ന്ന അങ്കണവാടിയില്‍ പാല്‍വിതരണം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില അങ്കണവാടികളില്‍ 4ല്‍ കൂടുതല്‍ കുട്ടികള്‍ ഹാജരായ ദിവസങ്ങളിലും 500 മി.ലി. പാല്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നും ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കുലര്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  a day ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  a day ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  a day ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  a day ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  a day ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  a day ago
No Image

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

National
  •  a day ago
No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  a day ago