HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

  
October 25, 2025 | 1:19 PM

heavy rain alert in kerala-latest updation

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമര്‍ദ്ദം (Depression) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍  സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം. ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി  തീവ്ര ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബര്‍ 26  നകം  തീവ്ര ന്യുനമര്‍ദ്ദമായും, തുടര്‍ന്ന് ഒക്ടോബര്‍ 27നു രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തിപ്രാപിക്കാനും സാധ്യത. തുടര്‍ന്ന്, വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 28നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) വീണ്ടും ശക്തിപ്രാപിച്ചു . ഒക്ടോബര്‍ 28നു വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയില്‍ , കാക്കിനടക്കു സമീപം , തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍  പരമാവധി 110 കിലോമീറ്റര്‍ വരെ  വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍  സാധ്യത.

കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഒക്ടോബര്‍ 27 ന്  ഒറ്റപെട്ട അതിശക്തമായ  മഴയ്ക്കും ഒക്ടോബര്‍ 25 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
 
ഓറഞ്ച് അലർട്ട്
27/10/2025: കോഴിക്കോട്, കണ്ണൂർ
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
 
മഞ്ഞ അലർട്ട്
25/10/2025: കണ്ണൂർ, കാസറഗോഡ്
26/10/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*
27/10/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്
28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  2 hours ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  2 hours ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  3 hours ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  3 hours ago
No Image

ബ്രേക്കപ്പ് പറഞ്ഞ കാമുകിയെ കണ്ട് പിരിയാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊന്നു; യുവാവ് സ്വയം കഴുത്തറുത്തു

crime
  •  3 hours ago
No Image

റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി

National
  •  3 hours ago
No Image

അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് മുടങ്ങരുത്; നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  4 hours ago
No Image

മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  4 hours ago