
ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ

ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്‌സ്വാളിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കളിക്കളത്തിലെ ജെയ്‌സ്വാളിന്റെ മാനസികാവസ്ഥ തന്നെ വളരെയധികം ആകർഷിച്ചുവെന്നും ഒരു ഭയവുമില്ലാത്ത ബാറ്ററാണ് ജെയ്‌സ്വാൾ എന്നുമാണ് സച്ചിൻ അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ജെയ്‌സ്വാളിന്റെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സച്ചിൻ ജെയ്‌സ്വാളിനെക്കുറിച്ച് സംസാരിച്ചത്.
"ജെയ്‌സ്വാൾ അവന്റെ മെന്റാലിറ്റി കൊണ്ട് എന്നെ ആകർഷിച്ചു. അദ്ദേഹം ഒരു ഭയമില്ലാത്ത ബാറ്ററാണ്. എപ്പോൾ വേഗത കൂട്ടണം, എപ്പോൾ കളിക്കണം, എപ്പോൾ റൺസ് എടുക്കണം, എപ്പോൾ നോൺ സ്ട്രൈക്കർ എന്റിലേക്ക് പോകണം ഈ കാര്യങ്ങളെല്ലാം അവന് നന്നായി അറിയാം. ഒരു ബാറ്റർ ഇത് കൃത്യമായി മനസ്സിലാക്കണമെന്ന് ഞാൻ കരുതുന്നു'' സച്ചിൻ ടെണ്ടുൽക്കർ റെഡ്ഡിറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 10 ഇന്നിങ്‌സുകളിൽ നിന്നും 411 റൺസാണ് ജെയ്‌സ്വാൾ നേടിയത്. രണ്ട് സെഞ്ച്വറികൾ നേടിയും രാജസ്ഥാൻ റോയൽസ് താരം തിളങ്ങിയിരുന്നു. ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ഇന്ത്യക്കായി ജെയ്‌സ്വാൾ തിളങ്ങിയിരുന്നു. 164 പന്തിൽ 118 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലുള്ള ഒരു റെക്കോർഡും ജെയ്‌സ്വാൾ തകർത്തിരുന്നു.
23 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ തരാമെന്ന് സച്ചിന്റെ റെക്കോർഡാണ് ജെയ്‌സ്വാൾ തകർത്തത്. റെക്കോർഡ്. ഇതുവരെ ഒമ്പത് തവണയാണ് ജെയ്‌സ്വാൾ ഇംഗ്ലണ്ടിനെതിരെ 50+ സ്കോർ നേടിയത്. ഇംഗ്ലണ്ടിനെതിരെ ജെയ്‌സ്വാൾ മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും ആണ് താരം ഇതുവരെ നേടിയത്.സച്ചിൻ ഇംഗ്ലണ്ടിനെതിരെ എട്ട് തവണയാണ് 50+ സ്കോറുകൾ നേടിയത്.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പര(2-2) സമനിലയിലാണ് അവസാനിച്ചത്. ഓവലിൽ നടന്ന അവസാന മത്സരത്തിൽ ത്രില്ലർ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയുടെ നാല് വിക്കറ്റും ആണ് ഇന്ത്യയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.
Indian legend Sachin Tendulkar has praised Indian opener yashasvi jaiswal. Sachin said that jaiswals mentality on the field impressed him a lot and that Jaiswal is a fearless batter
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ
Kerala
• 2 hours ago
ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ
National
• 2 hours ago
ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India
International
• 2 hours ago
45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും
Saudi-arabia
• 3 hours ago
സഞ്ജുവിന്റെ തലവര മാറുന്നു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
Cricket
• 3 hours ago
'കൂരിയാട് മാത്രമല്ല, പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു' ദേശീയ പാതാ നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് /NH-66 Kerala
Kerala
• 3 hours ago
കർശനമായി നിയമങ്ങളുണ്ടായിട്ടും ഒമാനിൽ റോഡപകടങ്ങൾ വർധിക്കുന്നു; 2024-ൽ മാത്രം 1,854 റോഡ് അപകടങ്ങൾ മരണസംഖ്യ 586
oman
• 3 hours ago
ഭർത്താവിനെ വിഷം ചെവിയിൽ ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി; യൂട്യൂബിൽനിന്ന് പഠിച്ച കൊലപാതക രീതി, ഭാര്യയും കാമുകനും അറസ്റ്റിൽ
National
• 3 hours ago
ഐപിഎൽ ഫൈനലുകളിലെ ചരിത്ര താരം ഏഷ്യ കപ്പിലേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 3 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഈ ദിവസം മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്
uae
• 4 hours ago
മെസിയുടെ അന്തകൻ അമേരിക്കയിലേക്ക്; ഇതിഹാസത്തെ റാഞ്ചി ഇന്റർ മയാമിയുടെ എതിരാളികൾ
Football
• 4 hours ago
പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ ആരംഭിച്ച് യുഎഇ
uae
• 4 hours ago
പെൺസുഹൃത്തിനെ കളിയാക്കിയതിന് പ്രതികാരം; വിദ്യാർഥിയെ സൈക്കിൾ ചെയിൻ കൊണ്ട് മർദിച്ചു, പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
Kerala
• 4 hours ago
അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം
Cricket
• 4 hours ago
യുഎഇയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി
uae
• 5 hours ago
ലഹരി വില്പന നടത്താൻ തത്ത കോഡ് പറയുന്ന വീഡിയോ വൈറലായി; പുറകെ15 അംഗ ലഹരി മാഫിയ സംഘം പിടിയിൽ
International
• 5 hours ago
ഇന്ത്യക്കും ബ്രസീലിനും പിന്തുണയുമായി ചൈന; അമേരിക്കയുടെ തീരുവ വർധനയെ 'ഭീഷണി'യെന്ന് വിമർശനം
International
• 5 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 6 hours ago
വെനസ്വേലൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ വഴിവയ്ക്കുന്ന വിവരങ്ങൾക്ക് 50 മില്യൺ ഡോളർ വിലയിട്ട് അമേരിക്ക; എന്തിനാണ് ഡൊണാൾഡ് ട്രംപ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിടുന്നത്?
International
• 6 hours ago
ഒരു രാജ്യത്തെ മുഴുവൻ ജനതയും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നു; ഈ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് കുടിയേറാൻ കാരണം ഇതാണ്
International
• 6 hours ago
ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 5 hours ago
ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം/ Israel to occupy Gaza City
International
• 5 hours ago
പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര് അറസ്റ്റില്‍
National
• 5 hours ago