ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
സലാല: മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയുടെ സലാലയിലെ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ന്യൂ സലാലയിലെ നാഷണല്‍ ബാങ്കിന് സമീപമാണ് പുതിയ സേവന കേന്ദ്രം ആരംഭിക്കുന്നത്. ജൂലൈ 23 തെരുവിലെ ദാര്‍ അല്‍ ബാശായിര്‍ കെട്ടിടത്തില്‍ എം ഫ്‌ളോറിലാണ് പുതിയ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഒമാനിലുടനീളം ആസൂത്രണം ചെയ്ത 11 ഇന്ത്യന്‍ കോണ്‍സുലാര്‍ സെന്ററുകളില്‍ രണ്ടാമത്തേതാണ് ഈ കേന്ദ്രം. മസ്‌കത്തില്‍ നേരത്തെ തുറന്ന ആദ്യ കേന്ദ്രത്തിന് പിന്നാലെയാണ് പുതിയ സെന്റര്‍ തുറക്കുന്നത്. അപേക്ഷകര്‍ എല്ലാവരും SGIVS അപ്പോയിന്റ്‌മെന്റ് ബുക്കിങ് പേജ് വഴി മുന്‍കൂട്ടി സമയം ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനാണ് ഈ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
The Indian Embassy’s new Consular Visa and Service Center in Salalah officially begins operations today, offering faster visa processing, passport services, and consular assistance to the Indian community in Oman.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."