HOME
DETAILS

അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം

  
August 08 2025 | 05:08 AM

Former England player Monty Panesar has now openly stated that Joe Root can surpass Sachin Tendulker

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന്റെ അടുത്തെത്തി നിൽക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മാസ്റ്റർ ബ്ലാസ്റ്ററിനെ മറികടക്കാൻ റൂട്ടിന് ഇനി വെറും 2378 റൺസ് മാത്രം മതി. ഇപ്പോൾ റൂട്ടിന് സച്ചിനെ മറികടക്കാൻ സാധിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ 18,000 റൺസ് നേടുമെന്നും മുൻ ഇംഗ്ലീഷ് താരം അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു പനേസർ.

''അദ്ദേഹം അത് തകർക്കും. റൂട്ട് അത് മറികടക്കും. ടെസ്റ്റിൽ റൂട്ട് 18,0000 റൺസ് നേടുമെന്ന് ഞാൻ കരുതുന്നു. കാരണം അവന് 34 വയസ്സ് ആയിട്ടുള്ളൂ. ഇനിയും ആറ് വർഷം കൂടി അവന്റെ മുന്നിലുണ്ട്. ഒരുപക്ഷെ അവൻ ടെസ്റ്റിൽ 4000-5000 റൺസ് നേടും. സച്ചിൻ 40 വയസ് വരെ കളിച്ചു. റൂട്ടും അത്ര വയസ്സ് വരെ കളിക്കാൻ സാധ്യതയുണ്ട്. അതിനാൽ അവൻ ആ റെക്കോർഡ് തകർക്കും സച്ചിനെ മറികടക്കും'' മോണ്ടി പനേസർ പറഞ്ഞു. 

മാഞ്ചസ്റ്ററിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാമനായി റൂട്ട് മാറിയത്. ഈ സെഞ്ച്വറി നേടിയതിന് പിന്നാലെ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ട് രണ്ടാം സ്ഥാനത്തെത്തിയത്.

13378 റൺസാണ് റിക്കി പോണ്ടിങ് ടെസ്റ്റിൽ നേടിയത്. മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക് കാലിസ്, ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ് എന്നിവരാണ് പോണ്ടിങ്ങിന്റെ പുറകിലുള്ളത്. ജാക് കാലിസ് 13289 രാഹുൽ ദ്രാവിഡ് 13288 റൺസും ആണ് നേടിയിട്ടുള്ളത്. ടെസ്റ്റിൽ 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. 

Englands Joe Root is close to equalling Sachin Tendulkars record as the highest run-scorer in Test cricket history. Former England player Monty Panesar has now openly stated that Root can surpass Sachin.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുമ മരിച്ചു; സംഭവത്തിന് അൽപം മുൻപ് പുറത്തു പോയ ഭാര്യ രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കുറയും

Kerala
  •  3 hours ago
No Image

ഫ്രാൻസിൽ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു, എന്നാൽ ഉഷ്ണതരംഗം കനക്കുമെന്ന് മുന്നറിയിപ്പ്

International
  •  3 hours ago
No Image

റോഡിലെ അഭ്യാസം വൈറലായി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  3 hours ago
No Image

അവൻ ആ വലിയ തീരുമാനം എടുത്തതിൽ എനിക്കൊരു പങ്കുമില്ല: റൊണാൾഡോ

Football
  •  3 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് ഡാറ്റകള്‍ ഞങ്ങള്‍ക്ക് തന്നാല്‍ വോട്ട് മോഷ്ടിച്ചാണ് മോദി പ്രധാനമന്ത്രിയായതെന്ന് ഞങ്ങള്‍ തെളിയിക്കും' ബംഗളൂരുവിനെ ഇളക്കി മറിച്ച് രാഹുല്‍/ Rahul Gandhi 

National
  •  4 hours ago
No Image

നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ

Kerala
  •  4 hours ago
No Image

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ

National
  •  5 hours ago
No Image

ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India

International
  •  5 hours ago
No Image

45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും

Saudi-arabia
  •  5 hours ago