അന്താരാഷ്ട്ര യുവജന ദിനം; യുവ നേതാക്കളെ ശാക്തീകരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് യുഎഇ
“ലോക്കൽ യൂത്ത് ആക്ഷൻസ് ഫോർ ദി എസ്ഡിജിഎസ് ആൻഡ് ബിയോണ്ട്” എന്ന പ്രമേയത്തിൽ നടന്ന അന്താരാഷ്ട്ര യുവജന ദിനാഘോഷത്തിൽ യുഎഇ പങ്കെടുത്തു. യുവാക്കളെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത യുഎഇ വീണ്ടും വ്യക്തമാക്കി. ആഗോള ലക്ഷ്യങ്ങളെ സമൂഹാധിഷ്ഠിത യാഥാർത്ഥ്യങ്ങളാക്കി മാറ്റുന്നതിൽ യുവാക്കളുടെ നിർണായക പങ്കിനെക്കുറിച്ചും യുഎഇ കൂട്ടിച്ചേർത്തു.

ഈ അവസരത്തിൽ, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവെച്ചു: “അന്താരാഷ്ട്ര യുവജന ദിനത്തിൽ, എല്ലാവർക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ അഭിലാഷങ്ങളെയും നേട്ടങ്ങളെയും നാം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിയിൽ അവരുടെ പ്രധാന പങ്ക് തിരിച്ചറിഞ്ഞ്, യുവാക്കളെ തങ്ങളുടെ സമൂഹങ്ങളിൽ നേതാക്കളായി വളരാനും നമ്മുടെ കൂട്ടായ പുരോഗതിക്ക് സംഭാവന നൽകാനും സജ്ജമാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്.” എന്നാണ് പ്രസിഡണ്ട് എക്സിൽ എഴുതിയത്.
The United Arab Emirates (UAE) participated in the global celebration of International Youth Day, themed "Local Youth Actions for the SDGs and Beyond". The UAE reaffirmed its commitment to empowering youth, highlighting their pivotal role in translating global goals into community-driven realities ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."