ഒമാനില്‍ 100 റിയാല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന പ്രചരണം; വിശദീകരണവുമായി സെന്‍ട്രല്‍ ബാങ്ക്
മസ്‌കത്ത്: ഒമാനില്‍ 100 റിയാലിന്റെ നോട്ടുകള്‍ പുറത്തിറക്കുമെന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ). ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും നിലവില്‍ പ്രചാരത്തിലുള്ള സാധുവായ ബാങ്ക് നോട്ടുകള്‍ 100 ബൈസ, അര (500 ബൈസ), 1 റിയാല്‍, 5 റിയാല്‍, 10 റിയാല്‍, 20 റിയാല്‍, 50 റിയാല്‍ എന്നിവ മാത്രമാണെന്നും പുതിയ കറന്‍സികള്‍ ഇറക്കുന്നില്ലെന്നും സിബിഒ പ്രസ്താവനയില്‍ അറിയിച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ചു വരുകയാണ്. അവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കും. ബാങ്ക് നോട്ടുകള്‍ പുറത്തിറക്കുന്നതോ പിന്‍വലിക്കുന്നതോ ആയി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കും. മറിച്ചുള്ള പ്രചാരണങ്ങള്‍ ആളുകള്‍ വിശ്വസിക്കരുത്. വിവരണങ്ങള്‍ കൃത്യമായി ലഭിക്കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സമൂഹ ആക്കൗണ്ടുകള്‍ ഫോളോ ചെയ്യണമെന്നും സിബിഒ അറിയിച്ചു.
2020ന് മുമ്പ് പുറത്തിറക്കിയ ചില കറന്‍സികളുടെ ഉപയോഗം കഴിഞ്ഞവര്‍ഷം ഒമാന്‍ നിരോധിച്ചിരുന്നു. ഈ നോട്ടുകള്‍ മാറിയെടുക്കാന്‍ 2024 ഡിസംബര്‍ 31 വരെ അവസരവും നല്‍കുകയുണ്ടായി. സമാനമായി രീതിയില്‍ നോട്ട് നിരോധിക്കുമെന്നും പകരം 100 റിയാലിന്റെ നോട്ട് ഇറക്കുമെന്നുമായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
In light of the circulating information on the issuance of a new OMR 100 banknote, the Central Bank of Oman would like to point out that the information circulating is false and inaccurate. It confirms that the only valid denominations of banknotes currently in circulation are 100 Baisa, Half Rial, 1 Rial, 5 Rials, 10 Rials, 20 Rials, and 50 Rials,” stated the alert from CBO
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."