'ഗസക്ക് വേണ്ടിയുള്ള പ്രതിഷേധം പൂനെയില്‍ അനുവദിച്ചു, പിന്നെന്തു കൊണ്ട് മുംബൈയില്‍ അനുവദിച്ചില്ല' പൊലിസ് നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി
ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമത്തില്‍ സമാധാനപരായി പ്രതിഷേധിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികളെ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി. ഗസ്സയിലെ ജനങ്ങള്‍ക്ക് വേണ്ടി മുംബൈയില്‍ പ്രതിഷേധ പ്രകടനത്തിന് സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ക്ക് അനുമതി നിഷേധിച്ച മുംബൈ പൊലിസ് നടപടിയെ ചോദ്യം ചെയ്യുകയായിരുന്നു കോടതി. ജസ്റ്റിസ് രവീന്ദ്ര വി ഗുഗെ, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുയര്‍ത്തിയത്. അനുവാദം നല്‍കാതിരിക്കാനുള്ള കാരണം വിശദീകരിക്കാനും മുംബൈ പൊലിസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
'ഇത് നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നമല്ല, മറിച്ച് മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രശ്‌നമാണ്. പക്ഷേ അവര്‍ക്ക് ഇപ്പോഴും പ്രതിഷേധിക്കാന്‍ ആഗ്രഹമുണ്ട്. പൂനെയില്‍ നിങ്ങള്‍ അനുമതി നല്‍കിയിട്ടും അവര്‍ പ്രതിഷേധിച്ചാല്‍ എന്താണ് പ്രശ്‌നം' കോടതി ചോദിച്ചു.
ഗസ്സ സംഘര്‍ഷത്തെ അപലപിക്കാനും വെടിനിര്‍ത്തല്‍ ആവശ്യപ്പെടാനുമുള്ള ആഗോള ആഹ്വാനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. ആസാദ് നഗരിയില്‍ നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതി തേടി ഇടത് പാര്‍ട്ടികള്‍ മുംബൈ പൊലിസിനെ സമാപിച്ചു. എന്നാല്‍ അവര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഹരജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ മിഹിര്‍ ദേശായിയും ലാറ ജെസാനിയും ചൂണ്ടിക്കാണിച്ചു. .
ജൂണ്‍ 13നാണ് ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ (എ.ഐ.പി.എസ്.ഒ) ബാനറില്‍ പ്രതിഷേധത്തിനായി അനുമതി തേടികൊണ്ടുള്ള അപേക്ഷ ആദ്യമായി സമര്‍പ്പിച്ചത്. ജൂണ്‍ 17ന് ആസാദ് മൈതാന്‍ പൊലിസ് ഇത് നിരസിച്ചു. ഒരു അന്താരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത് ഇന്ത്യയുടെ വിദേശനയത്തിന് വിരുദ്ധമാകുമെന്നും രാഷ്ട്രീയ, സാമൂഹിക, മത ഗ്രൂപ്പുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമായിരുന്നു പ്രതിഷേധം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളായി പൊലീസ് പറഞ്ഞത്.
തുടര്‍ന്ന് ജൂണ്‍ 25നും ജൂലൈ 19നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അവയും നിരസിക്കുകയായിരുന്നു. അതിന് ശേഷമാണ് കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഗസ്സയില്‍ വെടിനിര്‍ത്തലും മാനുഷിക സഹായവും ആവശ്യപ്പെടുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപിത നിലപാടിനോട് യോജിക്കുന്നതാണ് തങ്ങളുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തിലെ പൊലിസിന്റെ നിലപാട് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല- ഹരജിക്കാര്‍ വാദിച്ചു. ഇനി സര്‍ക്കാറിന്റേതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് ആണെങ്കിലും പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഒരു ജനാധിപത്യരാജ്യം എന്ന നിലയില്‍ തങ്ങള്‍ക്കുണ്ടെന്നും ഹരജിക്കാര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഇന്ന് (ചൊവ്വ) കോടതിയില്‍ മറുപടി നല്‍കും.
അതേസമയം ഇതേവിഷയത്തില്‍ പാര്‍ട്ടി സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം രാജ്യത്തെ ബാധിക്കുന്ന മാലിന്യ പ്രശ്നം, മലിനീകരണം, എന്നിവയില്‍ പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉപദേശിച്ചാണ് അന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
The Bombay High Court has questioned Mumbai Police for denying permission to Left parties like CPI and CPM to hold a peaceful protest against Israeli actions in Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."