
സ്വര്‍ണവില ഇന്നും കുറഞ്ഞു; കുറയാന്‍ ഈ രണ്ട് കാരണങ്ങള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ വലിയ തോതില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തിലും വില കുറഞ്ഞിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളിലും ഇതേ സാഹചര്യമാണോ ഉണ്ടാവുക എന്നത് വ്യക്തമല്ല. പ്രവചനങ്ങള്‍ക്ക് അതീതമായ ചാഞ്ചാട്ടമാണ് കുറച്ചു ദിവസങ്ങളായി വിപണയില്‍ കാണുന്നത്.
ഇതേ സാഹചര്യം വരുംദിവസങ്ങളിലും തുടരുമോ എന്ന് വ്യക്തമല്ല. വെള്ളിയാഴ്ച ചില സുപ്രധാന തീരുമാനങ്ങള്‍ വിപണി പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ കയറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യന്‍ രൂപ ഇടിയാതെ നില്‍ക്കുന്നു. ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടുന്നത് തുടര്‍ന്നാണ് സ്വര്‍ണവില ഇനിയും കുറയുമെന്നും നിരാക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഡോളര്‍ കരുത്ത് കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കട്ടികള്‍ക്ക് 39 ശതമാനം താരിഫ് ചുമത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് തള്ളിയതും വിപണിക്ക് ആശ്വാസമായെന്നാണ് കണക്കുകൂട്ടല്‍.
കേരളത്തില്‍ ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9295 രൂപയാണ് കേരളത്തില്‍ ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപയാണ് കുറഞ്ഞത്. പവന് 640 രൂപ താഴ്ന്ന് 74360 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1300 രൂപയില്‍ അധികമാണ് താഴ്ന്നിരിക്കുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവിലയിലെ അഭൂതപൂര്‍വമായ വര്‍ധനവ് കണ്ട് തരിച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ന് ആശ്വാസമാണെന്ന് വേണമെങ്കില്‍ പറയാം.
ആഭരണത്തിന് വേണ്ടി കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 7630 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5960 രൂപയിലെത്തി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3820 രൂപയുമാണ് ഇന്ന്. അതേസമയം, വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 123 രൂപയായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 3354 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
വ്യത്യസ്ത കാരറ്റുകള്‍ക്ക് ഇന്നത്തെ വില
24 കാരറ്റ്
ഗ്രാമിന് 88 രൂപ കുറഞ്ഞ് 10,140
പവന് 704 രൂപ കുറഞ്ഞ് 81,120
22 കാരറ്റ്
ഗ്രാമിന് 80 രൂപ കുറഞ്ഞ് 9,295
പവന് 640 രൂപ കുറഞ്ഞ് 74,360
18 കാരറ്റ്
ഗ്രാമിന് 66 രൂപ കുറഞ്ഞ് 7,605
പവന് 528 രൂപ കുറഞ്ഞ് 60,840
സ്വര്‍ണവില കുറയാന്‍ ഈ രണ്ട് കാരണങ്ങള്‍
സ്വര്‍ണവില കുറയാന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് രണ്ട് കാരണങ്ങളാണ്. ഡോളര്‍ മൂല്യം വര്‍ധിച്ചു എന്നതാണ് ആദ്യ കാരണം. ഡോളര്‍ സൂചിക 98.52ലേക്ക് മുന്നേറിയിട്ടുണ്ട്. ഇതോടെ ഡോളറുമായി മല്‍സരിക്കുന്ന മറ്റ് പ്രധാന ആറ് കറന്‍സികളുടെ മൂല്യം കുറഞ്ഞിരിക്കുകയാണ്. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമായി. അതുകൊണ്ട് തന്നെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞു. ഇത് വില താഴാന്‍ കാരണമായി. ഡോളര്‍ മൂല്യം ഇനിയും കൂടിയാല്‍ സ്വര്‍ണവില വരും ദിവസങ്ങളില്‍ ഇനിയും താഴുമെന്നും നിരീക്ഷകര്‍ പറയുന്നു.
അമേരിക്ക സ്വര്‍ണക്കട്ടിക്ക് 39 ശതമാനം താരിഫ് ചുമത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ഇതോടെ സ്വര്‍ണ വിപണിക്ക് ആശ്വാസമായി. ഇതും വില കുറയാന്‍ കാരണമായി. ചൈനയുമായി നിലവിലെ താരിഫ് അടുത്ത 90 ദിവസം കൂടി തുടരാന്‍ അമേരിക്ക തീരുമാനിച്ചതും ആക്കംകൂട്ടി. ചൈനയില്‍ നിന്ന് ഇറക്കുന്ന ചരക്കുകള്‍ക്ക് അമേരിക്കയില്‍ 30 ശതമാനം നികുതിയും അമേരിക്ക ചൈനയിലേക്ക് ഇറക്കുന്ന ചരക്കുകള്‍ക്ക് 10 ശതമാനം നികുതിയുമെന്നതാണ് നിലവിലെ ധാരണ.
അതിനിടെ അമേരിക്കയില്‍ ചില്ലറ വ്യാപാര രംഗത്തെ പണപ്പെരുപ്പ നിരക്ക് ഇന്ന് പുറത്തുവരുന്നുണ്ട്. ഇത് വിപണിയെ നേരിട്ട് സ്വാധീനിക്കുന്നതാണ് എന്നത് ചെറിയ ഒരു ആശങ്കയുണ്ടാക്കുന്നുണ്ട്. കൂടാതെ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ട്രംപ്- പുടിന്‍ ചര്‍ച്ചയും വിപണിയെ ബാധിക്കും. ചര്‍ച്ചയില്‍ ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയാല്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടായാല്‍ സ്വര്‍ണ വില കുറയുമെന്ന പ്രതീക്ഷയും അവര്‍ നല്‍കുന്നു.
Date | Price of 1 Pavan Gold (Rs.) |
1-Aug-25 | Rs. 73,200 (Lowest of Month) |
2-Aug-25 | 74320 |
3-Aug-25 | 74320 |
4-Aug-25 | 74360 |
5-Aug-25 | 74960 |
6-Aug-25 | 75040 |
7-Aug-25 | 75200 |
8-Aug-25 | Rs. 75,760 (Highest of Month) |
9-Aug-25 | 75560 |
10-Aug-25 | 75560 |
11-Aug-25 Yesterday » |
75000 |
12-Aug-25 Today » |
Rs. 74,360 |
Gold prices in Kerala have dropped once again due to a significant decline in international markets. However, market experts remain uncertain about future trends, citing unpredictable fluctuations in recent days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറം വണ്ടൂരിൽ 17കാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; സംഭവം രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി
Kerala
• a day ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി
National
• a day ago
എല്ലാ വിമാനത്താവള ജീവനക്കാർക്കും നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധനകൾ നടത്തണം; നിർദേശവുമായി കുവൈത്ത് ഡിജിസിഎ
Kuwait
• a day ago
ഒമാനിൽ ഓഗസ്റ്റ് 21 വരെ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
oman
• a day ago
ഡൊണാൾഡ് ട്രംപ് 6,000-ലധികം വിദ്യാർത്ഥി വിസകൾ റദ്ദാക്കി; കുറ്റകൃത്യങ്ങളും കാലാവധി കഴിഞ്ഞ താമസവും കാരണം
International
• 2 days ago
മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും, കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് അസം പൊലിസ്; ഓഗസ്റ്റ് 22-ന് ഗുവാഹത്തി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദേശം
Kerala
• 2 days ago
കൊച്ചിയില്‍ മുന്‍ ബിഗ്‌ബോസ് താരം ജിന്റോയ്‌ക്കെതിരേ മോഷണക്കേസ്; 10,000 രൂപയും മറ്റു രേഖകളും മോഷ്ടിച്ചു
Kerala
• 2 days ago
ചരിത്ര മൂല്യങ്ങളുയർത്തിപ്പിടിച്ച് ഒരു കാലഘട്ടത്തിന്റെ പ്രതീകമായി ഷാർജയിലെ അൽ ദൈദ് കോട്ട
uae
• 2 days ago
തെരുവുനായ കുറുകെചാടി; ബുള്ളറ്റിൽ നിന്ന് വീണ യുവ വനിതാ എസ്ഐ പിന്നാലെ വന്ന കാർ ഇടിച്ച് മരിച്ചു
National
• 2 days ago
സെർബിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ; പ്രസിഡന്റ് വുസികിന്റെ മുന്നറിയിപ്പിനെതിരെ പ്രതിഷേധം തുടരുന്നു
International
• 2 days ago
ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ആത്മവിശ്വാസവുമായി ഏഷ്യകപ്പിലെ കറുത്തകുതിരകളാവാൻ യുഎഇ
uae
• 2 days ago
100 മില്യൺ ദിർഹം വിലയുള്ള 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് വിഫലമാക്കി; പൊളിച്ചത് മൂന്നംഗ സംഘം ഒരു വർഷമായി നടത്തിവന്ന വൻ കവർച്ചാ പദ്ധതി
uae
• 2 days ago
2024-ൽ 383 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു; പകുതിയോളം ഗസ്സയിലെന്ന് യുഎൻ റിപ്പോർട്ട്
International
• 2 days ago
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്: 'ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മൂന്ന് പേർക്കെതിരെയും നടപടിയെടുക്കും'
National
• 2 days ago
പ്ലസ് വൺ വിദ്യാർഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആൺസുഹൃത്ത് ഭീഷണിപ്പെടുത്തുന്നു
Kerala
• 2 days ago
മലപ്പുറത്ത് കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
Kerala
• 2 days ago
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിലെത്തും
Kerala
• 2 days ago
വിധവയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാർ കയറ്റി കൊന്നു
National
• 2 days ago
കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലിസ്: ബാലാവകാശ കമ്മീഷന് ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും
Kerala
• 2 days ago
സംസ്ഥാനത്തെ അതിദരിദ്രർ കടക്കെണിയിൽ; വീടുപണിയും ആശുപത്രി ചെലവും പ്രധാന കാരണങ്ങൾ
Kerala
• 2 days ago
പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ജര്‍മന്‍ വിമാനത്തിന് ആകാശത്ത് വച്ച് തീ പടര്‍ന്നു; 281 യാത്രക്കാരുള്ള വിമാനത്തിന് ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ്
International
• 2 days ago