HOME
DETAILS

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി

  
Web Desk
August 19 2025 | 08:08 AM

B Sudarshan Reddy india alliance vice president candidate

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്‍ സുപ്രീം കോടതി ജഡ്ജിയെ ഇറക്കി ഇന്‍ഡ്യ സഖ്യം. അടുത്ത മാസം നടക്കുന്ന തെരഞ്ഞടുപ്പില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യ മുന്നണിക്കായി മത്സരിക്കും. ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായും സുദര്‍ശന്‍ റെഡ്ഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവയിലെ ആദ്യ ലോകായുക്തയായിരുന്നു. 

1971ല്‍ ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1988 മുതല്‍ 90 വരെ ഹൈക്കോടതയില്‍ സര്‍ക്കാര്‍ പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1995ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ട ഇദ്ദേഹം 2005ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2007ലാണ് സുപ്രീം കോടതിയിലേക്കുള്ള പ്രവേശനം. 2011ല്‍ വിരമിച്ചതിന് ശേഷം ഗോവയുടെ ലോകായുക്തയായി. 

അതേസമയം സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുത്ത് നിശ്ചയിച്ചിട്ടുള്ളത്. മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനായിരുന്ന രാ​ധാകൃഷ്ണൻ ആര്‍എസ്എസിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുന്‍പ് ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ട വ്യക്തിയാണ് സിപി രാധാകൃഷ്ണൻ. 

മുൻ ഉപരാഷ്ട്രപതി ആയിരുന്ന ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കഴിഞ്ഞ ജൂലൈ 21നാണ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ആയിരുന്ന ജഗ്ദീപ് ധൻകർ സ്ഥാനം ഒഴിഞ്ഞത്. പെട്ടെന്നുണ്ടായ രാജി വലിയ വിവാദങ്ങൾക്ക് വഴി വെക്കുകയും, എൻഡിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ആരോഗ്യ സംക്ഷണത്തിന് മുൻഗണന നൽകാൻ വേണ്ടിയാണ് രാജിയെന്നും, തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ ധൻകർ പറഞ്ഞിരുന്നു.

എന്നാൽ രാജിക്ക് പിന്നിൽ രാഷ്ട്രീയ കാര്യങ്ങളാണെന്നും, ബിജെപി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് യശ്വന്ത് ശർമയെ പദവിയിൽ നിന്ന് നീക്കാനുള്ള രാജ്യസഭാ നോട്ടീസ് സ്വീകരിച്ചതിന് പിന്നാലെയാണ് ധൻകർ രാജിവെച്ചത്. 

B Sudarshan Reddy india alliance vice president candidate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

Kerala
  •  20 hours ago
No Image

ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

National
  •  20 hours ago
No Image

ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും

uae
  •  20 hours ago
No Image

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര

National
  •  21 hours ago
No Image

പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം

Kerala
  •  21 hours ago
No Image

'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം

Kerala
  •  21 hours ago
No Image

ഗസ്സയെ കൈയ്യയച്ചു സഹായിച്ചു യു.എ.ഇ; 75ാമത് വ്യോമ സഹായവും എത്തിച്ചു, ഇതുവരെ കൈമാറിയത് 4,012 ടൺ

uae
  •  21 hours ago
No Image

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kerala
  •  a day ago
No Image

ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

Kerala
  •  a day ago