HOME
DETAILS

വെളിച്ചെണ്ണ വില താഴേക്ക്; കുടുംബ ബജറ്റിന് ആശ്വാസം

  
August 13 2025 | 03:08 AM

Coconut oil prices drop relief for family budget

കോഴിക്കോട്: കുടുംബ ബജറ്റിൻ്റെ താളംതെറ്റിച്ചുകൊണ്ടിരുന്ന വെളിച്ചെണ്ണ വിലയിൽ ആശ്വാസം. കിലോഗ്രാമിന് 440ന് മുകളിലേക്ക് ഉയർന്ന വെളിച്ചെണ്ണയുടെ വില ഇന്നലെ 375 രൂപയായി കുറഞ്ഞു. തിങ്കളാഴ്ച 390 രൂപയായിരുന്നു വില. ഒറ്റദിവസം കൊണ്ട് 15 രൂപയാണ് കിലോയ്ക്ക് കുറഞ്ഞത്. ജൂലൈ രണ്ടാം വാരം 418 രൂപയായിരുന്നു വില. ഇത് കഴിഞ്ഞ ആഴ്ച 411 രൂപയായി. പിന്നീട് ക്രമേണ കുറയുകയായിരുന്നു. കൊപ്രയുടെ വില ദിനംപ്രതി കുറയുന്ന സാഹചര്യത്തിൽ ഓണമടുക്കുന്നതോടെ 350ന് താഴേക്ക് വില കുറയുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചന. 

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി കൊപ്ര എത്തിയതോടെയാണ് വെളിച്ചെണ്ണ വിലയിൽ കുറവുണ്ടായത്. ഓണക്കാലം കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് മൊത്ത വ്യാപാരികൾ വൻതോതിൽ കൊപ്ര ശേഖരിച്ചിരുന്നു. ഇതു കൊള്ള ലാഭത്തിനാണെന്ന് മനസ്സിലാക്കിയ വൻകിട കമ്പനികൾ കർഷകരിൽ നിന്ന് നേരിട്ട് തേങ്ങയും കൊപ്രയും വാങ്ങാൻ മുന്നിട്ടിറങ്ങി. ഇതോടെ പൂഴ്ത്തിവച്ചിരുന്ന കൊപ്ര വിൽക്കാൻ മൊത്ത വ്യാപാരികൾ നിർബന്ധിതരായി. വില വൻതോതിൽ കൂടിയതോടെ വെളിച്ചെണ്ണ വിൽപന ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ ഇടത്തരം മില്ലുകളിൽ പലതും ഉൽപാദനം കുറച്ചു. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും ക്ഷാമമാണ് വെളിച്ചെണ്ണ വില വർധിക്കാൻ കാരണമായത്. മാസങ്ങളായി തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൊപ്ര ലഭ്യമാവാതെ വന്നത് പ്രതിസന്ധി രൂക്ഷമാക്കി. 
ആവശ്യത്തിന് കൊപ്ര ലഭിക്കാതെ വന്നതോടെ കേരളത്തിൽ മില്ലുകൾ പലതും അടച്ചിടേണ്ട സ്ഥിതിയുണ്ടായി. ജൂലൈ രണ്ടാം വാരം ക്വിന്റലിന് 26,400 രൂപയുണ്ടായിരുന്ന കൊപ്രയ്ക്ക് ഇന്നലെ 21,200 രൂപയാണ് വില. തിങ്കളാഴ്ച 22,200 രൂപയായിരുന്നത് ഒറ്റദിവസം കൊണ്ട് ആയിരം രൂപ കുറഞ്ഞു. പച്ചത്തേങ്ങ വിലയും ദിനേന ഇടിയുകയാണ്. 

മൊത്ത വിപണിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 165 രൂപ മാത്രമുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വില ഈ വർഷം ഇതേ സമയം 440 രൂപയിലെത്തുകയായിരുന്നു. അതേസമയം മൊത്ത വിപണിയിൽ വെളിച്ചെണ്ണ വില കുറയുമ്പോഴും ചില്ലറ വിലയിൽ കാര്യമായ കുറവില്ല. വില വൻതോതിൽ കൂടിയതോടെ വിലക്കുറവുള്ളതും നിലവാരം കുറഞ്ഞതുമായ വെളിച്ചെണ്ണയുടെ വിൽപന വർധിച്ചിരുന്നു. മായം ചേർത്ത വെളിച്ചെണ്ണയും വൻതോതിൽ വിൽപനക്കെത്തി. 

ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ 349 രൂപയ്ക്കാണ് സർക്കാർ വെളിച്ചെണ്ണ നൽകാൻ തീരുമാനിച്ചത്. പൊതുവിപണിയിൽ 420 രൂപ വിലയുള്ളപ്പോഴാണ് സർക്കാർ ഈ നിരക്ക് നിശ്ചയിച്ചത്.  ഓണമടുക്കുന്നതോടെ പൊതുവിപണിയിൽ ഇതേ വിലയ്ക്ക് വെളിച്ചെണ്ണ ലഭിക്കുമെന്നതിനാൽ സബ്‌സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 529 രൂപയുണ്ടായിരുന്ന ഒരു ലിറ്റർ കേര വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ വിൽക്കുന്നത്. വില കുറഞ്ഞതോടെ ഈ നിരക്കിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. വീണ്ടും വില കുറയുന്നതോടെ കേര വെളിച്ചണ്ണയുടെ വിലയും കുറയ്‌ക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്

Kuwait
  •  12 hours ago
No Image

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

Kerala
  •  12 hours ago
No Image

പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്‌റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി

Trending
  •  13 hours ago
No Image

യൂറോപ്പ് കീഴടക്കാൻ പിഎസ്ജിയും ടോട്ടൻഹാമും; യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന്

Football
  •  13 hours ago
No Image

രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ

Kerala
  •  13 hours ago
No Image

സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും

Kerala
  •  13 hours ago
No Image

തൃശൂരിലെ വോട്ട് ക്രമക്കേട്: ബി.ജെ.പിക്കെതിരേ കൂടുതല്‍ തെളിവുകള്‍, പൊലിസ് അന്വേഷിക്കും; വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് മണ്ഡലത്തില്‍

Kerala
  •  14 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനക്കെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

National
  •  14 hours ago
No Image

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു

Kerala
  •  21 hours ago
No Image

വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ

Kerala
  •  a day ago