HOME
DETAILS

ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്‌ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ 

  
August 13 2025 | 12:08 PM

dca exam result error website update shows passed students as failed students and parents in distress

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കോൾ കേരള (SCOLE Kerala) നടത്തുന്ന ( ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിസിഎ ) പരീക്ഷാഫലത്തിൽ ഗുരുതര പിഴവ്. കഴിഞ്ഞ വെള്ളിയാഴ്ച ഡിസിഎ ഫലം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഫലപ്രഖ്യാപനത്തിനു ശേഷം തിങ്കളാഴ്ച വെബ്സൈറ്റിൽ അപ്ഡേഷൻ നടന്നിരുന്നതായും ശേഷം ജയിച്ച വിദ്യാർഥികൾ പരാജയപ്പെട്ടതായിട്ടാണ് കാണുന്നത് എന്നുമാണ് പരാതിയിൽ പറയുന്നത്.

"അബദ്ധം പറ്റിയതാണെന്ന വിശദീകരണത്തിന് ന്യായീകരണമില്ല," എന്നാണ് ബന്ധപ്പെട്ടവരുടെ വാദം. ഇത് സ്കോൾ കേരളയെ മാത്രമല്ല, സംസ്ഥാന സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പല പഠനകേന്ദ്രങ്ങളും ഇക്കാര്യം ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെന്നും, വിദ്യാർഥികൾ ജയിച്ചുവെന്ന വിശ്വാസത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ആദ്യ ഫലത്തിന്റെ അടിസ്ഥാനത്തിൽ മിഠായികളും ലഡുക്കളുമൊക്കെ വാങ്ങി ആഘോഷിച്ച കുട്ടികളെ ഇപ്പോൾ പരാജയപ്പെട്ടുവെന്ന് അറിയിക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കളും അധ്യാപകരും. "കുട്ടികളുടെ മാനസികാവസ്ഥയെ ഇത് ഗുരുതരമായി ബാധിക്കും," എന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു.

പഠനകേന്ദ്രങ്ങളിലെ അധ്യാപകർക്കാണ് രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും വിശദീകരണം നൽകേണ്ടിവരുന്നത്. ഈ സംഭവം കോഴ്സിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനുകൾക്ക് പോലും ഈ വിവാദം തടസ്സമാകുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്, കാരണം അപേക്ഷകർ ഇക്കാര്യം ചോദിച്ചു തുടങ്ങിയിരിക്കുന്നു.

ബന്ധപ്പെട്ട അധികാരികൾ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കണമെന്നാണ് ആവശ്യം. "ഇത്തരം പിഴവുകളെ നിസ്സാരവൽക്കരിക്കരുത്," എന്ന് വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. സ്കോൾ കേരള അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ബന്ധപ്പെട്ടവർ.

 

The DCA exam results published by SCOLE Kerala under the Kerala Public Education Department have sparked controversy due to a major error. Students who were initially declared passed in the results released on Friday were shown as failed after a website update on Monday. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി 

uae
  •  7 hours ago
No Image

ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദ​ഗ്ധർ

uae
  •  7 hours ago
No Image

'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി 

National
  •  7 hours ago
No Image

അപ്പാര്‍ട്ട്‌മെന്റില്‍ നിയമവിരുദ്ധമായി കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തു; ദുബൈയില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍

uae
  •  7 hours ago
No Image

പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേ​ഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും

Kerala
  •  8 hours ago
No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  8 hours ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  8 hours ago
No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  8 hours ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  9 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  9 hours ago