HOME
DETAILS

സഊദിയില്‍ പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

  
August 14 2025 | 01:08 AM

Expatriate Malayali dies after collapsing while working in Saudi Arabia

അബഹ: സഊദി അറേബ്യയില്‍ പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശ്ശേരി മടുക്കുംമൂട് സ്വദേശി പള്ളിപ്പറമ്പില്‍ നവാസ് അബ്ദുല്‍ ഖാദര്‍(53) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഹയാത്ത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് മരണം.

മിനി ട്രക്ക് ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു നവാസ്. ജോലിയുടെ ഭാഗമായി സാധനങ്ങളെടുക്കാന്‍ ജിദ്ദയില്‍ നിന്നും മുന്ന് ദിവസം മുമ്പാണ് നവാസ് വാഹനവുമായി അബഹയില്‍ എത്തിയത്. ട്രക്കിനുള്ളിലേക്ക് സാധനങ്ങള്‍ കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

സുലൈഖാ ബീവിയാണ് നവാസിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് മനാഫ്, മുഹമ്മദ് സല്‍മാന്‍, സോന നവാസ്. വിവരമറിഞ്ഞ് റിയാദില്‍ ജോലി ചെയ്യുന്ന ഭാര്യാ സഹോദരന്‍ അലാമിന്‍ അബഹയില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലെത്തിച്ച് മറവുചെയ്യും. സന്തോഷ് കൈരളി, ഡോ.ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Expatriate Malayali dies after collapsing while working in Saudi Arabia

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ഷോക്കടിച്ചു മരണം; വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്കു പൊട്ടിവീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും ഇനി കെഎസ്ഇബിയുടെ  നിയന്ത്രണം; മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ കേസെടുക്കും

Kerala
  •  2 days ago
No Image

മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; രാത്രി 11 മണിക്കു തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു

Kerala
  •  2 days ago
No Image

കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു  

National
  •  2 days ago
No Image

വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍

uae
  •  2 days ago
No Image

ദുബൈയിലെ പ്രത്യേക ബസ് ലെയ്‌നുകള്‍ ഈ പ്രദേശങ്ങളില്‍; സ്വകാര്യ കാറുകള്‍ ബസ് ലൈനുകള്‍ ഉപയോഗിച്ചാലുള്ള പിഴകള്‍ ഇവ

uae
  •  2 days ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത മകന്‍ മോഷ്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പിതാവിനോട് 74,081 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  2 days ago
No Image

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരണം 23 ആയി, 31 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

Kuwait
  •  2 days ago