HOME
DETAILS

ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും ഇനി കെഎസ്ഇബിയുടെ  നിയന്ത്രണം; മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ കേസെടുക്കും

  
August 16 2025 | 03:08 AM

Kerala Govt Regulates Temple Festival Floats and Structures

 


തിരുവനന്തപുരം: അപകടങ്ങള്‍ ഉണ്ടാവുന്ന പശ്ചാത്തലത്തില്‍ ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി വൈദ്യുതി വകുപ്പിന്റെ ഉത്തരവ്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്ന വാടക കെട്ടുകാഴ്ചകളും ഫ്‌ളോട്ടുകളും ഒഴിവാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇത് സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലെ കമ്മിറ്റികളുമായി ചര്‍ച്ച ചെയ്ത ശേഷമേ ഉത്തരവ് കര്‍ശനമായി നടപ്പാക്കൂ എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ക്ക് എല്ലാ കാലത്തും മാറ്റുണ്ടാക്കുന്നത് കെട്ടുകാഴ്ചകളാണ്. കൂറ്റന്‍ നീളവും ഉയരവുമുള്ള എടുപ്പ് കുതിരയും കാളയും തേരും ഫ്‌ളോട്ടും കണ്ട് ആസ്വദിക്കുന്നതാണ് മലയാളികള്‍ക്ക് ഉത്സവക്കാഴ്ച. വിദൂര സ്ഥലങ്ങളില്‍ നിന്ന് വാടക കെട്ടുകാഴ്ചകള്‍ ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായും ഒഴിവാക്കുകയും പകരം ആരാധനാലയങ്ങളുടെ ഏറ്റവും അടുത്തു നിന്ന് തന്നെ ഇവ കൊണ്ടുവരാനും ശ്രമിക്കണം.

വാടകയ്ക്ക് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ വൈദ്യുതി ലൈനുകള്‍ അഴിക്കേണ്ടാത്ത രീതിയില്‍ വേണം. മാത്രമല്ല കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തുകയും കൊണ്ടുവരാന്‍ പൊലിസിന്റെയും കെഎസ്ഇബിയുടെയും മുന്‍കൂര്‍ അനുമതിയും വാങ്ങേണ്ടതായിരിക്കും. അനുമതിയില്ലാതെ ഇവ കൊണ്ടുവന്നാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കേസെടുക്കുന്നതാണ്.

 വാടക കെട്ടുകാഴ്ചകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവ ആരാധനാലയങ്ങളുടെ പരിസരത്ത് കൊണ്ടുവന്ന് കെട്ടുകയും ഉത്സവശേഷം അഴിച്ച് തിരികെ കൊണ്ടുപോവുകയും വേണം. ദീപാലങ്കാരങ്ങള്‍ സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

 

 

In the wake of recurring accidents, the Kerala Electricity Department has issued an order to regulate large decorative structures and floats used in temple festivals. The directive advises against bringing rented structures and floats from distant locations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  7 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം

Kuwait
  •  7 hours ago
No Image

സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  7 hours ago
No Image

ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ

Cricket
  •  7 hours ago
No Image

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്

Kerala
  •  8 hours ago
No Image

രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും

National
  •  8 hours ago
No Image

'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

Kerala
  •  11 hours ago