HOME
DETAILS

'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്

  
Web Desk
August 15 2025 | 12:08 PM

BJP MLAs clash in UP Assembly Akhilesh Yadav mocks incident

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ വർഷകാല സമ്മേളനത്തിനിടെ പരസ്പരം ഏറ്റുമുട്ടി ബിജെപി എംഎൽഎമാർ. എംഎൽഎമാർ തമ്മിൽ ഉണ്ടായ രൂക്ഷമായ വാക്കേറ്റത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'വിഷൻ 2047' എന്ന വിഷയത്തിൽ ബുധനാഴ്ച നടന്ന ചർച്ചയ്ക്കിടെ മഥുരയിൽ നിന്നുള്ള ബിജെപി എംഎൽഎ രാജേഷ് ചൗധരിയും വാരണാസിയിൽ നിന്നുള്ള സൗരഭ് ശ്രീവാസ്തവയും തമ്മിലാണ് രൂക്ഷമായ വാക്കേറ്റം ഉണ്ടായത്.

നിയമസഭയിൽ ഭരണപക്ഷത്തിന് വേണ്ടി ആര് സംസാരിക്കണമെന്ന തീരുമാനത്തിനിടെയാണ് തർക്കമുണ്ടായത്. സൗരഭ് ശ്രീവാസ്തവ തന്റെ പേര് സ്പീക്കർക്ക് നൽകുന്നില്ലെന്ന് ചൗധരി ആരോപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വാഗ്വാദം മുറുകിയപ്പോൾ, ശ്രീവാസ്തവയ്ക്ക് നേരെ കുതി പാഞ്ഞടുക്കാൻ ശ്രമിച്ച ചൗധരിയെ മറ്റ് എംഎൽഎമാർ തടയുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഈ വീഡിയോ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപിയെ പരിഹസിച്ചു. "പരുഷമായ പെരുമാറ്റവും അസഭ്യമായ ഭാഷയും ഉപയോഗിക്കുന്ന നേതാക്കളെ ബിജെപി പ്രോത്സാഹിപ്പിക്കുന്നു," അദ്ദേഹം കുറ്റപ്പെടുത്തി.

ബുധനാഴ്ച രാത്രിയിൽ യുപി നിയമസഭയിൽ സർക്കാരിന്റെ 'വിഷൻ ഡോക്യുമെന്റ് 2047' ചർച്ച ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. സഭയിൽ ആരാണ് ആദ്യം പ്രസംഗിക്കേണ്ടതെന്ന് രാജേഷ് ചൗധരിയും സൗരഭ് ശ്രീവാസ്തവയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ചർച്ച വളരെ  പെട്ടെന്ന് രൂക്ഷമായ തർക്കത്തിലേക്ക് വഴിമാറി. ഒടുവിൽ ഇരുവരും തമ്മിലുള്ള തർക്കം കയ്യാങ്കളിയുടെ വക്കിലെത്തി. എന്നാൽ മറ്റ് എംഎൽഎമാർ സമീപത്തിരുന്ന എം‌എൽ‌എമാർ ഇരുവരെയും എങ്ങനെയോ പിടിച്ചുമാറ്റി. 

A heated argument broke out between BJP MLAs in the Uttar Pradesh Assembly, prompting SP chief Akhilesh Yadav to ridicule the ruling party over the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala
  •  18 hours ago
No Image

നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

National
  •  19 hours ago
No Image

'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്

International
  •  19 hours ago
No Image

വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

Kuwait
  •  20 hours ago
No Image

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം

National
  •  20 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 hours ago
No Image

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  21 hours ago
No Image

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  21 hours ago
No Image

റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!

Football
  •  a day ago
No Image

'നിരവധി രോഗപീഡകളാല്‍ വലയുന്ന 73കാരന്‍..വിചാരണയോ ജാമ്യമോ ഇല്ലാത്ത 1058 ജയില്‍ നാളുകള്‍' സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പയെ കുറിച്ച് പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ മകളുടെ കുറിപ്പ്

openvoice
  •  a day ago