HOME
DETAILS

നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

  
August 15 2025 | 15:08 PM

Nagaland Governor La Ganesan passes away

ചെന്നൈ: നാഗാലാന്റ് ഗവർണർ ലാ ഗണേശൻ (80) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി അന്തരിച്ചതായി രാജ്ഭവൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐസിയുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 8-ന് ചെന്നൈയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റ ഗണേശനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2023 ഫെബ്രുവരി 12-ന് നാഗാലാന്റിന്റെ 21-ാമത് ഗവർണറായി നിയമിതനായ ഗണേശൻ, ഫെബ്രുവരി 20-നാണ് ചുമതലയേറ്റത്. ഗവർണറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 

1945 ഫെബ്രുവരി 16-ന് തഞ്ചാവൂരിലാണ് ലാ ഗണേശൻ ജനിച്ചത്. 1970-ൽ ആർഎസ്എസിന്റെ മുഴുവൻ സമയ പ്രചാരകനായി മാറിയ ​ഗണേശൻ, ഏകദേശം 20 വർഷം നാഗർകോവിൽ, മധുര തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. 1991-ൽ ബിജെപിയിൽ ചേർന്ന ഗണേശൻ, തമിഴ്നാട് യൂണിറ്റിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി. പിന്നീട് രണ്ട് വർഷം ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

2006 മുതൽ 2009 വരെ തമിഴ്നാട് ബിജെപി പ്രസിഡന്റായിരുന്നു ഗണേശൻ. 2016-ൽ മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ​ഗണേശൻ, 2021 ഓഗസ്റ്റ് 27-ന് മണിപ്പൂർ ഗവർണറായി. 2022 ജൂലൈ മുതൽ നവംബർ വരെ പശ്ചിമ ബംഗാൾ ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2023 ഫെബ്രുവരി മുതൽ നാഗാലാൻഡിന്റെ 21-ാമത് ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

Nagaland Governor La Ganesan has passed away. Political leaders expressed condolences over his demise.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്

uae
  •  3 hours ago
No Image

‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്

Kerala
  •  3 hours ago
No Image

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  4 hours ago
No Image

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  4 hours ago
No Image

ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ

National
  •  4 hours ago
No Image

നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

International
  •  5 hours ago
No Image

പക്ഷാഘാതം തളർത്തി: തിരികെ വരാൻ പ്രയാസമെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്; ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക്

uae
  •  5 hours ago
No Image

കോഴിക്കോട് ലഹരി വേട്ട:  237 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

Kerala
  •  5 hours ago
No Image

അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്‌നാട്  സ്വദേശി അറസ്റ്റില്‍

Kerala
  •  6 hours ago
No Image

സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  6 hours ago