HOME
DETAILS

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം

  
Web Desk
August 15 2025 | 14:08 PM

Five killed as dargah wall collapses near Humayuns Tomb in Delhi

ഡൽഹി: നിസാമുദ്ദീൻ പ്രദേശത്ത് ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഉൾഭിത്തി തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ഡൽഹി ഫയർ സർവീസ് നൽകുന്ന വിവരമനുസരിച്ച്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി. 

വൈകീട്ട് 4:30-ന് ഒരു താഴികക്കുടത്തിന്റെ ഭാഗം തകർന്നുവീണതായി ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, ഖബറിടത്തിന് പുറത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതാണ് അപകടത്തിന് കാരണമെന്ന് വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.

"ഞാൻ സംഭവസ്ഥലത്തിനടുത്ത് ജോലി ചെയ്യുകയായിരുന്നു. ഒരു വലിയ ശബ്ദം കേട്ടപ്പോൾ എന്റെ സൂപ്പർവൈസർ ഓടി വന്നു. ഞങ്ങൾ ഉടൻ തന്നെ ആളുകളെയും അധികൃതരെയും വിളിച്ചു. പതിയെ കുടുങ്ങിയവരെ പുറത്തെടുത്തു," ദൃക്സാക്ഷിയായ വിശാൽ കുമാർ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

സൗത്ത് ഈസ്റ്റ് ഡിസിപി ഹിന്ദുസ്ഥാൻ ടൈംസിനോട് സ്ഥിരീകരിച്ചതനുസരിച്ച്, തകർന്ന മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 10  പേരെ രക്ഷപ്പെടുത്തി. "സ്റ്റേഷൻ ഹൗസ് ഓഫീസറും (എസ്എച്ച്ഒ) പ്രാദേശിക ജീവനക്കാരും അഞ്ച് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്സും സിഎടിഎസ് ആംബുലൻസുകളും എത്തി. പിന്നീട് ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു," ഡിസിപി വ്യക്തമാക്കി.

ഡൽഹി പൊലിസും അഗ്നിശമന സേനയും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ ഹുമയൂൺ ഖബറിട സമുച്ചയത്തിൽ തുടരുകയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

Five people died after a wall of a dargah near Humayun’s Tomb in Delhi collapsed. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍

Kerala
  •  2 days ago
No Image

പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നാടൻ തോക്ക് കണ്ടെത്തി

Kerala
  •  2 days ago
No Image

തോറ്റത് വിൻഡീസ്, വീണത് ഇംഗ്ലണ്ട്; ലോക റെക്കോർഡിലേക്ക് നടന്നുകയറി ഇന്ത്യ

Cricket
  •  2 days ago
No Image

സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാ​ഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ

Kerala
  •  2 days ago
No Image

അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ

Football
  •  2 days ago
No Image

ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി

Kerala
  •  2 days ago