HOME
DETAILS

AFC Champions League: ഗോവയും ബഗാനും യോഗ്യത നേടിയതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തുമോ? ചാന്‍സ് ഇങ്ങനെ

  
August 14, 2025 | 5:30 AM

there is a chance to Cristiano Ronaldo Play in India as Mohun Bagan and FC Goa securing a place in AFC Champions League

സാധ്യതകള്‍ ഒത്തുവന്നാല്‍ സഊദി ക്ലബ്ബായ അല്‍ നസറിന്റെ പോര്‍ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യന്‍ മണ്ണിലും പന്തുതട്ടാനിറങ്ങും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താമസിയാതെ ഇന്ത്യയില്‍ ഫുട്ബാള്‍ കളിക്കുമെന്നും അത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വമ്പന്മാര്‍ക്കെതിരെ ആകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ വന്‍കരയുടെ പ്രധാന ഫുട്ബാള്‍ ടൂര്‍ണമെന്റുകളിലൊന്നായ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗാണ് ഇതിനുള്ള വഴിയൊരുക്കുക. യൂറോപ്യന്‍ ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന് സമാനമാണ്, ഏഷ്യയിലെ വന്‍കിട ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന എഎഫ്‌സി ചാമ്പ്യന്‍സ് ലീഗും. ഏഷ്യന്‍ വന്‍കരയിലെ പ്രധാന ലീഗുകളില്‍ കൂടുതല്‍ പോയന്റ് നേടുന്നവരും വിജയികളുമാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുക. ഇന്ത്യയില്‍നിന്ന് എഫ്‌സി ഗോവയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും സഊദിയില്‍നിന്ന് അല്‍ നസറും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിയതോടെയാണ് ക്രിസ്റ്റ്യാനോ ഇന്ത്യയില്‍ കളിക്കാനുള്ള സാധ്യത ഒത്തുവന്നത്.

മോഹന്‍ ബഗാനും എഫ്‌സി ഗോവയും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഇടം നേടിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ഒമാന്റെ അല്‍ സീബിനെ തോല്‍പ്പിച്ചാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ടാം ഗ്രൂപ്പ് ഘട്ട ബെര്‍ത്ത് ഉറപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ അല്‍ സീബ് ക്ലബ് ഓഫ് ഒമാനെ ഗോവ 2, 1 നാണ് തോല്‍പ്പിച്ചത്. എഫ്‌സി ഗോവയ്ക്ക് വേണ്ടി ഡെജാന്‍ ഡ്രാസിച്ചും ജാവിയര്‍ സിവറിയോയും ഗോള്‍ നേടി. 2024, 25 ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന് ശേഷം ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ടീമാണ് എഫ്‌സി ഗോവ.

 

അല്‍ സയീനെതിരായ മത്സരത്തിന് മുമ്പ് റൊണാള്‍ഡോയെ നേരിടാനുള്ള സാധ്യതയെക്കുറിച്ച് ഗോവയുടെ ബ്രിസണ്‍ ഫെര്‍ണാണ്ടസ് നേരത്തെ തന്നെ സംസാരിച്ചിരുന്നു. 'റൊണാള്‍ഡോയുടെ നിലവാരമുള്ള ഒരു കളിക്കാരനെതിരെ കളിക്കുന്നത് എത്ര മികച്ചതായിരിക്കുമെന്ന് നാമെല്ലാവരും അത്ഭുതപ്പെടുന്നു'- ബ്രിസണ്‍ പറഞ്ഞു.

'വ്യക്തിപരമായി ഞാന്‍ റൊണാള്‍ഡോയുടെ ഒരു വലിയ ആരാധകനാണ്. ഞാന്‍ അദ്ദേഹത്തെ വളരെയധികം ആരാധിക്കുകയും എനിക്ക് കഴിയുന്ന വിധത്തില്‍ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്നു. റൊണാള്‍ഡോയുടെ അതേ ഫീല്‍ഡില്‍ ആയിരിക്കുക എന്നത് ഒരു സ്വപ്‌നമായിരിക്കും '- താരം പറഞ്ഞു.

അതേസമയം, അല്‍ നസറുമായുള്ള കരാര്‍ വ്യവസ്ഥയില്‍ ക്രിസ്റ്റ്യാനോ എവേ മത്സരങ്ങള്‍ക്കായി പുറത്ത് പോകില്ലെന്ന വ്യവസ്ഥയുള്ളത്, താരത്തിന്റെ ഇന്ത്യന്‍ എന്‍ട്രിക്ക് തടസ്സമാണെന്നും റിപ്പോര്‍ട്ടുണ്ട്. അത് ശരിയാണെങ്കില്‍ എഫ്.സി ഗോവയോ മോഹന്‍ ബഗാനോ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ തന്നെ അല്‍ നസര്‍ ഇടംപിടിച്ചാലും താരം ഇന്ത്യയിലേക്ക് വരില്ലെന്നും കേള്‍ക്കുന്നു.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായാ റൊണാള്‍ഡോയോടുള്ള ആരാധകരുടെ സ്‌നേഹത്തെ സൂചിപ്പിച്ച് താരത്തിന്റെ പ്രതിമ ഇതിനകം ഗോവയിലെ പനാജിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

With both Mohun Bagan SG & FC Goa securing a place in the AFC Champions League Two group stage; there’s an increased chance that - Cristiano Ronaldo led Al Nassr could be heading to India!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  8 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  8 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  8 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  8 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  8 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  8 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  8 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  8 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  8 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  8 days ago