
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും: രണ്ട് സൈനികർ ഉൾപ്പെടെ 46 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ചഷോട്ടിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 46 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സൈനികരും ഉൾപ്പെടുന്നു. 100-ലധികം പേർക്ക് പരുക്കേറ്റു. ദുരന്തസമയത്ത് 250-ലേറെ പേർ ഈ മേഖലയിലുണ്ടായിരുന്നതായി റിപ്പോർട്ട്. മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ പാതയാണ് ചഷോട്ടി. അതേസമയം ജമ്മുകാശ്മീരിൽ 79-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവെച്ചു.
ഇന്നലെ ഉച്ചയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു പ്രദേശം മുഴുവൻ ഒലിച്ചുപോയി. വീടുകളും കെട്ടിടങ്ങളും തകർന്നു. മലവെള്ളവും കല്ലും ചെളിയും കുത്തിയൊലിച്ചെത്തിയതോടെ പലർക്കും രക്ഷപ്പെടാനായില്ല.
ജില്ലാ ഭരണകൂടത്തിന്റെ വിവരമനുസരിച്ച്, ഇന്നലെ വൈകിട്ട് വരെ 40 മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കേറ്റവരെ രക്ഷാപ്രവർത്തകർ കിഷ്ത്വാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തസമയത്ത് നിരവധി നാട്ടുകാരും തീർഥാടകരും പ്രദേശത്തുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. സമീപത്ത് സി.ആർ.പി.എഫ് ക്യാംപും ഉണ്ടായിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ടവരുടെ പൂർണ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടാൽ വ്യോമമാർഗത്തിലുള്ള രക്ഷാപ്രവർത്തനം ആരംഭിക്കും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും ജമ്മു കശ്മീർ സർക്കാർ മുന്നറിയിപ്പ് നൽകി.
A cloudburst in Chashotti, Kishtwar district of Jammu and Kashmir, triggered a flash flood, killing 46 people, including two soldiers, and injuring over 100. The disaster swept away an entire area, damaging homes and buildings. Rescue operations by the SDRF, NDRF, and Army continue amidst heavy rain, with warnings issued for pilgrims and tourists to avoid travel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അന്ന് സ്വതന്ത്ര്യ സമരത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നവര്‍ ഇന്ന് വീണ്ടും നമ്മുടെ സ്വതന്ത്ര്യം കവര്‍ന്നെടുക്കുന്നു, പോരാടുക' സ്വതന്ത്ര്യ പ്രഖ്യാപനം പങ്കുവെച്ച് കോണ്‍ഗ്രസ്
National
• 19 hours ago
ഇന്ത്യക്കെതിരേ വീണ്ടും യു.എസിന്റെ തീരുവ ഭീഷണി: റഷ്യക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി യു.എസ്
International
• 20 hours ago
ബംഗാളി മുസ്‌ലിംകളെ തടവിലാക്കൽ: കേന്ദ്രത്തിനും 9 സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടിസ്
National
• 20 hours ago
മതപരിവർത്തന നിയമം കർശനമാക്കി ഉത്തരാഖണ്ഡ് സർക്കാർ: കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം തടവും കനത്ത പിഴയും
National
• 20 hours ago
വോട്ടർപട്ടിക തിരയാൻ പറ്റുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം: വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ആകരുത്; സുപ്രിംകോടതി
National
• 20 hours ago
ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ കൊടിയ തീവ്രവാദി: ഉമാ ഭാരതി
National
• 21 hours ago
കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു, അങ്ങയുടെ വെളിച്ചം പകരൂ: ഗസ്സ സന്ദർശിക്കാൻ മാർപാപ്പയോട് അഭ്യർഥിച്ച് പോപ്പ് ഗായിക മഡോണ
International
• 21 hours ago
വിശാല ഇസ്‌റാഈൽ പദ്ധതി വെളിപ്പെടുത്തി നെതന്യാഹു; അപലപിച്ച് അറബ് രാജ്യങ്ങൾ
qatar
• 21 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും
International
• 21 hours ago
79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: സംസ്ഥാനത്തും വർണാഭമായ ആഘോഷങ്ങൾ
National
• 21 hours ago
പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി
Kerala
• a day ago
സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• a day ago
ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു
National
• a day ago
കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു
Kerala
• a day ago
ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു
International
• a day ago
'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്വാദി പാര്‍ട്ടി
National
• a day ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു; ജയിലിലേക്ക് മാറ്റി
Kerala
• a day ago
ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; ഷാര്‍ജ യൂണിവേഴ്സിറ്റി പാലത്തിന് സമീപമുള്ള പ്രധാന റോഡുകള്‍ അടച്ചിടും
uae
• a day ago
ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ
Kerala
• a day ago
സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു
Saudi-arabia
• a day ago
സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ
Kerala
• a day ago