HOME
DETAILS

ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ കൊടിയ തീവ്രവാദി: ഉമാ ഭാരതി

  
Web Desk
August 15 2025 | 02:08 AM

godse who killed gandhiji an extreme terrorist uma bharti

ഭോപ്പാൽ: മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്‌സെയെ കൊടിയ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും സംഘപരിവാർ നേതാവുമായ ഉമാ ഭാരതി. ഗോഡ്‌സെയുടെ പ്രവൃത്തി ഭീകരതയ്ക്കും അപ്പുറമുള്ള മഹാപാപമാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി പറഞ്ഞു. ഒരു സ്വകാര്യ ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഗോഡ്‌സെയെ ശക്തമായി വിമർശിക്കുകയും ഗാന്ധിജിയെ പ്രശംസിക്കുകയും ചെയ്തത്.

"നാഥുറാം ഗോഡ്‌സെ ഒരു ഹിന്ദുവാണോ? ഒരു ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ല," ഉമാ ഭാരതി ചോദിച്ചു. "സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ട ഗാന്ധിജിയെ കൊലപ്പെടുത്തിയവനാണ് ഗോഡ്‌സെ. വിദേശ വായ്പകളെ ആശ്രയിക്കാതെ സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുകയായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. അഹിംസാ പ്രസ്ഥാനങ്ങളെ ബഹുജന മുന്നേറ്റമാക്കി മാറ്റിയ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവന അതുല്യമാണ്," അവർ കൂട്ടിച്ചേർത്തു.

"ഗാന്ധിജി 20 വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ, അമേരിക്ക നമ്മുടെ മേൽ തീരുവ ചുമത്തില്ലായിരുന്നു. മറിച്ച്, നാം അമേരിക്കയുടെ മേൽ തീരുവ ചുമത്തുന്ന സ്ഥിതിയുണ്ടാകുമായിരുന്നു," ഉമാ ഭാരതി അഭിപ്രായപ്പെട്ടു. ഗോഡ്‌സെയുടെ പ്രവൃത്തിയെ 'തീവ്രവാദം' എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത് പോലും ആ പാപത്തിന്റെ ഗൗരവം കുറയ്ക്കലാണെന്നും അവർ വ്യക്തമാക്കി.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച രഥയാത്രയുടെ സംഘാടകരിലൊരാളും പള്ളി തകര്‍ത്ത കേസിലെ പ്രതിയുമായ ഉമാഭാരതിയുടെ ഗോഡ്‌സെ വിരുദ്ധ പ്രസ്താവന ഹിന്ദുത്വവാദി നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. ഗോഡ്‌സെയെ ആരാധിക്കുന്ന തീവ്ര ഹിന്ദുത്വവാദികൾക്കിടയിൽ ഈ നിലപാട് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയേക്കാം. 

 

 

Uma Bharti, a senior BJP leader, described Nathuram Godse, the assassin of Mahatma Gandhi, as an "extreme terrorist" in a statement that has sparked discussions, highlighting her strong condemnation of Godse's actions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്

uae
  •  3 hours ago
No Image

‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്

Kerala
  •  3 hours ago
No Image

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  4 hours ago
No Image

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  4 hours ago
No Image

ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ

National
  •  4 hours ago
No Image

നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

International
  •  5 hours ago
No Image

പക്ഷാഘാതം തളർത്തി: തിരികെ വരാൻ പ്രയാസമെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്; ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക്

uae
  •  5 hours ago
No Image

കോഴിക്കോട് ലഹരി വേട്ട:  237 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

Kerala
  •  5 hours ago
No Image

അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്‌നാട്  സ്വദേശി അറസ്റ്റില്‍

Kerala
  •  6 hours ago
No Image

സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  6 hours ago