HOME
DETAILS

'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്‍

  
October 15 2025 | 08:10 AM

akg-centre-land-dispute-mv-govindan-supreme-court

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ പുതിയ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് നിയമപ്രകാരമാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍. 2021 ലാണ് 32 സെന്റ് ഭൂമി വാങ്ങിയത്. ഇതില്‍ 30 കോടിയോളം രൂപ ചെലവിട്ട് ഒന്‍പത് നില കെട്ടിടം പണിതതായും എം.വി ഗോവിന്ദന്‍ അറിയിച്ചു. സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞയായ ഇന്ദു സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് സുപ്രിം കോടതി നോട്ടിസ് അയച്ചിരുന്നത്. 

ഭൂമിയുടെ കൈമാറ്റം നിയമാനുസൃതമാണെന്നതിന് എല്ലാ രേഖകളും തെളിവായുണ്ട്. നിയമ തര്‍ക്കം അറിഞ്ഞാണ് ഭൂമി വാങ്ങിയത്. എന്നാല്‍ വാങ്ങുന്ന സമയത്ത് ഭൂമി സംബന്ധിച്ച കേസുകളുണ്ടായിരുന്നില്ല. ഹൈക്കോടതി തള്ളിയ വാദങ്ങളാണ് അപ്പീലിലും ഉയര്‍ത്തിയിട്ടുള്ളതെന്നും സി.പി.എം വ്യക്തമാക്കി.

നിലവില്‍ എ.കെ.ജി സെന്റര്‍ നില്‍ക്കുന്ന 34 സെന്റ് ഭൂമി 1998 ല്‍ താനും 2000 ല്‍ തന്റെ മുത്തച്ഛന്‍ ജനാര്‍ദ്ദനന്‍ പിള്ളയും ചേര്‍ന്ന് രണ്ട് രേഖകളിലായി വാങ്ങിയതാണെന്നാണ് ഇന്ദുവിന്റെ വാദം. ഇക്കാര്യം മറച്ചുവെച്ച് കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം സി.പി.എമ്മിന് വില്‍പ്പന നടത്തിയെന്നാണ് പരാതി.

ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തന്‍ കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. ഇതിനിടെയാണ് ഇന്ദുവും മുത്തച്ഛനും ചേര്‍ന്ന് ഈ ഭൂമി വാങ്ങിയത്. സി.പി.എം ഭൂമി വാങ്ങിയ സമയത്ത് ഭൂമിയില്‍ തര്‍ക്കമുള്ള കാര്യം ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപന്‍ അന്നത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ കത്തും പുറത്തുവന്നിരുന്നു.

 

 

English  Summary:CPI(M) leader M.V. Govindan tells the Supreme Court that the AKG Centre land in Thiruvananthapuram was purchased legally in 2021, and a ₹30 crore nine-storey building was constructed. The affidavit responds to a land dispute claim by ISRO scientist Indu Gopan.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  5 hours ago
No Image

ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍

Kerala
  •  5 hours ago
No Image

കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ, പ്രതി അറസ്റ്റിൽ

crime
  •  5 hours ago
No Image

മൂവാറ്റുപുഴയില്‍ വിശ്വാസ സംരക്ഷണയാത്രയുടെ പന്തല്‍ തകര്‍ന്നുവീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്

Kerala
  •  6 hours ago
No Image

ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി;  അല്‍മോറയിലും ഹരിദ്വാറിലും പത്ത് മരണം

Kerala
  •  6 hours ago
No Image

'സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാന്‍ വരണ്ട'; സജി ചെറിയാനെതിരെ ജി.സുധാകരന്‍

Kerala
  •  6 hours ago
No Image

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  6 hours ago
No Image

അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്‌റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു,  നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്

International
  •  7 hours ago
No Image

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ

Cricket
  •  7 hours ago
No Image

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി

Kerala
  •  7 hours ago